ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്‌ഡൗണില്‍ ഹിമാചല്‍ പ്രദേശിലെ കിനാവൂർ ജില്ലയില്‍ കുടുങ്ങിയവർക്ക് ആശ്വാസമായി ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്. ലോക്‌ഡൗണിനെ തുടർന്ന് സിലോയില്‍ കുടുങ്ങിയ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും അവശ്യ സാധനവും ഭക്ഷണവും പൊലീസ് എത്തിച്ച് നല്‍കി. സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് ഐടിബിപി സാധനങ്ങൾ വിതരണം ചെയ്തത്.
ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് സഹായവുമായി ഐടിബിപി - ഹിമാചലില്‍ കുടുങ്ങിയ തൊഴിലാളികൾ
ഹിമാചല്‍ പ്രദേശിലെ കിനാവൂർ ജില്ലയിലെ അൻപതോളം തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമാണ് 19-ാം ബറ്റാലിയൻ ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസ് ഭക്ഷണവും അവശ്യ സാധനങ്ങളും വിതരണം ചെയ്തത്.
കൊവിഡ് ഭീതിയെ തുടർന്ന് പ്രഖ്യാപിച്ച ലോക്‌ഡൗണില്‍ അകപ്പെട്ട അൻപതോളം കുടുംബങ്ങളാണ് ഈ പ്രദേശത്ത് ഉള്ളതെന്ന് ഐടിബിപി വക്താവ് പറഞ്ഞു. പെട്ടെന്നുണ്ടായ ലോക്‌ഡൗണിനെ തുടർന്ന് നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് ഭക്ഷണവും അവശ്യ സാധനങ്ങളും ലഭിക്കാതെ ഭവനരഹിതരായി ജീവിക്കുന്നത്. ലോക്‌ഡൗണിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് നിന്ന് നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് കാല്‍നടയായി പാലായനം ചെയ്യുന്നത്. സംസ്ഥാനത്ത് ഇതുവരെ മൂന്ന് കൊവിഡ് കേസുകളും ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്.