ന്യൂഡൽഹി:സെൻട്രൽ ഡൽഹിയിലെ കരോൾ ബാഗ് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനായ ഐടിബിപി കോൺസ്റ്റബിൾ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. 31കാരനായ സന്ദീപ് കുമാറാണ് സ്വന്തം റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തത്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയാണിയാൾ. വെള്ളിയാഴ്ച ജോലിക്കായി കരോൾ ബാഗ് പൊലീസ് സ്റ്റേഷനിൽ സന്ദീപ് എത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം തിരികെ പോകാൻ ബസിനായി കാത്തിരുന്നു. ഇതിനിടെയാണ് തന്‍റെ റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സെൻട്രൽ) സഞ്ജയ് ഭാട്ടിയ പറഞ്ഞു.
ഐടിബിപി കോൺസ്റ്റബിൾ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു - ഐടിബിപി കോൺസ്റ്റബിൾ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു
ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ 11 വർഷമായി ഉദ്യോഗസ്ഥനാണ് മരിച്ച സന്ദീപ് കുമാർ
Suicide
2009 ഫെബ്രുവരി 12നാണ് സന്ദീപ് കുമാർ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി) കോൺസ്റ്റബിളായി നിയമിതനായത്.
TAGGED:
ഐടിബിപി കോൺസ്റ്റബിൾ ആത്മഹത്യ