ഹിമപാതത്തില്‍പ്പെട്ട് ഐടിബിപി പര്‍വതാരോഹകന്‍ മരിച്ചു - ഹിമപാതത്തില്‍ പര്‍വതരോഹകന്‍ മരിച്ചു
സെപ്റ്റംബര്‍ 21-ന് ഡെറാഡൂണില്‍ നിന്ന് ആരംഭിച്ച ഐടിബിപിയുടെ ഇരുപത്തിയഞ്ചംഗ മൗണ്ട് ഗംഗോത്രി പര്‍വതാരോഹണത്തിന്‍റെ ഭാഗമായിരുന്നു മരിച്ച നുര്‍ബു വാങ്ഡസ്.
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതമുണ്ടായതിനെ തുടര്‍ന്ന് 38- കാരനായ ഐടിബിപി (ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്) പര്‍വ്വതാരോഹകന്‍ മരിച്ചു. വെള്ളിയാഴ്‌ചയാണ് ഹെഡ് കോൺസ്റ്റബിൾ നുര്‍ബു വാങ്ഡസും കൂടെയുണ്ടായിരുന്ന മറ്റൊരു പര്‍വ്വതാരോഹകനും ഗംഗോത്രി കൊടുമുടിക്കടുത്തായി 2,1890 അടി എത്തിയപ്പോഴാണ് ഹിമപാതമുണ്ടായത്. വാങ്ഡസിനെ സഹപ്രവര്‍ത്തകര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സെപ്റ്റംബര്‍ 21-ന് ഡെറാഡൂണില്‍ നിന്ന് ആരംഭിച്ച ഐടിബിപിയുടെ ഇരുപത്തിയഞ്ചംഗ മൗണ്ട് ഗംഗോത്രി പര്‍വതാരോഹണത്തിന്‍റെ ഭാഗമായിരുന്നു നുര്‍ബു വാങ്ഡസ്.