മഹാരാഷ്‌ട്രയില്‍ ബിജെപി- ശിവസേന സര്‍ക്കാരെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് - ഫഡ്‌നാവിസാണ് നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ടത്
ബുധനാഴ്‌ച നടന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തില്‍ ഫഡ്‌നാവിസിനെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു.
മുംബൈ : മഹാരാഷ്‌ട്രയില്‍ ബിജെപി -ശിവസേന സഖ്യ മഹായുതി സര്‍ക്കാരാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്. ബുധനാഴ്‌ച നടന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തില്‍ ഫഡ്‌നാവിസിനെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറാണ് ഫഡ്‌നാവിസ് ഐക്യകണ്ഠമായി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചത്. ഈ ജനവിധി ബിജെപി -ശിവസേന സഖ്യത്തിനു വേണ്ടിയാണെന്നും അതുകൊണ്ട് തന്നെ മഹായുതി സര്‍ക്കാർ ഭരണത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഫഡ്‌നാവിസ് നിയമസഭാ കക്ഷിയോഗത്തില്‍ പറഞ്ഞു. മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രിപദത്തിന് വേണ്ടി ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം ശക്തമായതിനെ തുടര്‍ന്നാണ് നിയമസഭാ കക്ഷിയോഗം നടത്താനുള്ള തീരുമാനത്തിലെത്തിയത്.