ന്യൂഡല്‍ഹി:ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികരെ കാണാതായെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് സൈന്യം. ഇന്ത്യന്‍ സൈനികരെ കാണാതായിട്ടില്ലെന്ന് കരസേന വ്യക്തമാക്കിയതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. തിങ്കളാഴ്‌ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം ഇന്ത്യന്‍ സൈനികരെ കാണാതായിട്ടുണ്ടെന്നും ഇവര്‍ ചൈനയുടെ കസ്‌റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യന്‍ സൈനികരെ കാണാതായിട്ടില്ലെന്ന് കരസേന
തിങ്കളാഴ്‌ച രാത്രിയുണ്ടായ ഇന്ത്യാ ചൈന സംഘര്‍ഷത്തില്‍ പത്തോളം ഇന്ത്യന്‍ സൈനികരെ കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം എങ്ങനെയാണ് നിരായുധരായ ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യു വരിച്ചതെന്നും, ആയുധമില്ലാതെ സൈനികരെ അയച്ചതെന്തിനാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രംഗത്തെത്തി.
അതിര്‍ത്തിയിലേക്ക് പോയപ്പോള്‍ ഇന്ത്യന്‍ സൈനികരുടെ പക്കല്‍ തോക്കുകളുണ്ടായിരുന്നുവെന്നും എന്നാല്‍ വെടിനിര്‍ത്തല്‍ കരാറുള്ളതിനാല്‍, എന്ത് പ്രകോപനമുണ്ടായാലും സൈന്യം വെടിയുതിര്‍ക്കില്ലെന്നും എസ്. ജയശങ്കര്‍ വ്യക്തമാക്കി. തിങ്കളാഴ്‌ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്‌ടമായിരുന്നു.