ബില്ലില്ലാതെ സ്വര്‍ണക്കച്ചവടം; 21 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു - സ്വര്‍ണം പിടിച്ചു
രംഗനാഥ മാന്‍ഷന്‍, സകാലഗി മാര്‍ക്കറ്റ്, ചിക്കപെട്ടെ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ബെംഗലൂരു: കര്‍ണാടകയില്‍ ബില്ലില്ലാതെ സ്വര്‍ണം കച്ചവടം ചെയ്യുന്ന വ്യാപാരിയുടെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ 21 കോടി രൂപ മൂല്യമുള്ള 60 കിലോ സ്വര്‍ണം പിടിച്ചെടുത്തു. രംഗനാഥ മാന്‍ഷന്‍, സകാലഗി മാര്‍ക്കറ്റ്, ചിക്കപെട്ടെ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന സ്വര്‍ണം ബില്ലില്ലാതെ മൊത്തക്കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിലാണ് റെയ്‌ഡ് നടന്നത്. വാണിജ്യ നികുതി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടന്നത്.