കേരളം

kerala

ETV Bharat / bharat

ജിസാറ്റ്- 30 വിക്ഷേപണം വിജയകരം

38 മിനിട്ട് കൊണ്ട് ജിസാറ്റ്- 30ന്‍റെ വിക്ഷേപണം പൂർത്തിയായി. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണിത്.

ISRO's GSAT-30 satellite launched from French Guiana  GSAT-30  ISRO  ജിസാറ്റ്- 30  ജിസാറ്റ്- 30 വിക്ഷേപണം വിജയകരം  ISRO NEWS
ജിസാറ്റ്- 30 വിക്ഷേപണം വിജയകരം

By

Published : Jan 17, 2020, 9:58 AM IST

ബെംഗളൂരു: ഇന്ത്യയുടെ അത്യാധുനിക ആശയ വിനിമയ ഉപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് ജിസാറ്റ്-30. പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കുറു ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. യൂറോപ്യൻ വിക്ഷേപണ വാഹനമായ അരിയാനെ-5 ആണ് ജിസാറ്റ്-30നെ ബഹിരാകാശത്ത് എത്തിച്ചത്. 38 മിനിട്ട് കൊണ്ട് വിക്ഷേപണം പൂർത്തിയായി. പേടകത്തില്‍ നിന്നും ഉപഗ്രഹം വിജയകരമായി വേര്‍പ്പെട്ടെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

3,357 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം. ഗ്രാമീണമേഖലയിൽ ഇന്‍റർനെറ്റ് സൗകര്യം മെച്ചപ്പെടുത്താൻ ഉപഗ്രഹം സഹായകമാകും. ടെലിവിഷൻ ബ്രോഡ്‌കാസ്റ്റ് അപ്‍ലിങ്കിങ്, ഡിഎസ്എൻജി തുടങ്ങിയ സേവനങ്ങൾക്കും ജിസാറ്റ്-30 മുതൽക്കൂട്ടാകും.

ABOUT THE AUTHOR

...view details