ചെന്നൈ:മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി വ്യോംമിത്ര റോബോട്ടിന്‍റെ ദൃശ്യങ്ങള്‍ ഐഎസ്‌ആര്‍ഒ പുറത്തുവിട്ടു. ഈ വര്‍ഷം അവസാനം നടക്കുന്ന പരീക്ഷണത്തില്‍ സ്ത്രീ രൂപത്തിലുള്ള റോബോട്ട് ആയിരിക്കും ബഹിരാകാശത്തേക്ക് പറക്കുക. കാലുകളില്ലാത്തതിനാൽ ഇതിനെ അർദ്ധ ഹ്യൂമനോയിഡ് എന്നാണ് വിളിക്കുന്നത്. ഇസ്‌റോയുടെ അഭിപ്രായത്തിൽ വ്യോമിത്രക്ക് മനുഷ്യരെ തിരിച്ചറിയാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും പരീക്ഷണങ്ങൾ നടത്താനും സാധിക്കും.
ഹ്യൂമണോയിഡ് വ്യോംമിത്രയെ ബഹിരാകാശത്തേക്ക് അയക്കാന്‍ ഇസ്‌റോ
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്‌ആര്‍ഒയുടെ പരീക്ഷണ ശ്രമങ്ങളില്‍ ഭാഗമാകുന്ന വ്യോമിത്ര റോബോട്ടിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ഹ്യൂമണോയിഡ് വ്യോമിത്രയെ ബഹിരാകാശത്തേക്ക് അയക്കാന്‍ ഇസ്‌റോ തയ്യാര്‍
2022ഓടെ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ദൗത്യം ആരംഭിക്കാനാണ് ഇസ്രോ ലക്ഷ്യം വെക്കുന്നത്. ഇതിന് മുന്നോടിയായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി രണ്ട് ആളില്ലാ ദൗത്യങ്ങള്‍ നടത്തുമെന്ന് ഇസ്‌റോ ചെയർമാൻ കെ.ശിവൻ പറഞ്ഞു. ഒന്ന് ഈ വര്‍ഷം ഡിസംബറിലും മറ്റൊന്ന് 2021 ജൂണിലുമായിരിക്കും നടക്കുക. ഇതിനായുള്ള ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇവര്‍ക്കായുള്ള പരിശീലനം റഷ്യയില്‍ ഉടന്‍ ആരംഭിക്കും.