ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 2ന്‍റെ വിക്ഷേപണം ജൂലൈയിലേക്ക് മാറ്റിവെച്ചു. ഇസ്രായേലിന്‍റെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യം പരാജയപ്പെട്ടതോടെയാണ് വിക്ഷേപണം മാറ്റിവെച്ചത്. ജൂലൈ പകുതിയോടെ വിക്ഷേപണമുണ്ടാകുമെന്നാണ് ഐഎസ്ആർഒ ഉദ്യോഗസ്ഥർ അറിയിച്ചത്.
ചന്ദ്രയാൻ - 2 ; ദൗത്യം ഇനിയും വൈകും - ഐഎസ്ആർഒ
ഇസ്രായേലിന്‍റെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യം പരാജയപ്പെട്ടതോടെയാണ് വിക്ഷേപണം മാറ്റിവെച്ചത്
ഇസ്രായേലിന്‍റെ മാതൃക നമ്മൾ കണ്ടതാണ്, നാം അപകട സാധ്യത ആഗ്രഹിക്കുന്നില്ല. സാങ്കേതികമായി ഇത്രയും വികസിത രാജ്യമായിട്ടും ഇസ്രായേലിന്‍റെ ദൗത്യം പരാജയപ്പെട്ടു എന്നാൽ ചന്ദ്രയാൻ രണ്ട് വിജയമായി മാറാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
ഈ മാസം ആദ്യമാണ് ഇസ്രായേലിന്‍റെ ആദ്യ ചാന്ദ്രപര്യവേഷണ വാഹനം ബെറെഷീറ്റ് തകർന്നുവീണത്. ചന്ദ്രനിലെത്തുക എന്നത് വളരെ സങ്കീർണ്ണമായ പക്രിയയാണ് അതിനാൽ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഏപ്രിൽ ആദ്യവാരം ചന്ദ്രയാൻ 2 ന്‍റെ വിക്ഷേപണമുണ്ടാകുമെന്നായിരുന്നു ആദ്യ അറിയിപ്പ്.