കേരളം

kerala

ETV Bharat / bharat

വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമം തുടരും: ഐഎസ്ആര്‍ഒ

ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സോഫറ്റ് ലാന്‍ഡിങ് പരാജയപ്പെട്ടതിന്‍റെ കാരണം ഉടന്‍ കണ്ടെത്തുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍

By

Published : Oct 2, 2019, 5:13 AM IST

Updated : Oct 2, 2019, 7:24 AM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ചന്ദ്രയാന്‍ 2ലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമം തുടരുമെന്ന് ഐഎസ്ആര്‍ഒ. സോഫ്റ്റ് ലാന്‍ഡിങ്ങ് പരാജയപ്പെട്ടത് മുതല്‍ ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ അത് പൂര്‍ണമായും വിജയിച്ചിട്ടില്ല. പത്ത് ദിവസമായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യപ്രകാശമില്ല. പ്രകാശം വന്നതിന് ശേഷം ശ്രമം തുടരുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.

ലാന്‍ഡറിന് പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജം നിലവില്‍ ലഭിക്കുന്നുണ്ടാകില്ല. അതുകൊണ്ടു തന്നെ ബന്ധം പുസ്ഥാപിക്കുക പ്രയാസകരമാണ്. ഇത്രയും ദിവസങ്ങള്‍ക്ക് ശേഷം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. എന്നിരുന്നാലും തങ്ങള്‍ ശ്രമം തുടരും. ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സോഫറ്റ് ലാന്‍ഡിങ് പരാജയപ്പെട്ടതിന്‍റെ കാരണം ഉടന്‍ കണ്ടെത്തുമെന്നും ഐഎസ്ആര്‍ഓ അറിയിച്ചു.

Last Updated : Oct 2, 2019, 7:24 AM IST

ABOUT THE AUTHOR

...view details