കേരളം

kerala

ETV Bharat / bharat

ബഹിരാകാശത്തിലെ വാണിജ്യമേഖലയിലേക്ക് ഐഎസ്‍ആര്‍ഒ  പ്രവേശിക്കുമ്പോള്‍... - ISRO gets into the Commercial Arena in Space

വാണിജ്യ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ത്യയുടെ വരുമാനവും ആഗോളവിപണിയില്‍ രാജ്യത്തിന്‍റെ പ്രശസ്തിയും വര്‍ദ്ധിപ്പിക്കും. പൊതുവേ ആശയവിനിമയ, ഊര്‍ജ മേഖലകളില്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന രാജ്യങ്ങളോട് ആരും വിരോധം പ്രകടിപ്പിക്കാറില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്ക് ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ആവശ്യമാണ്.

isro
ബഹിരാകാശത്തിലെ വാണിജ്യമേഖലയിലേക്ക് ഐഎസ്‍ആര്‍ഒ  പ്രവേശിക്കുമ്പോള്‍...

By

Published : Dec 11, 2019, 10:11 PM IST

ബഹിരാകാശത്തെ വാണിജ്യരംഗത്തേക്ക് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്‍ആര്‍ഒ) അഭിമാനപൂര്‍വം പ്രവേശിക്കുകയാണ്. ലോകത്താകമാനമുള്ള ഒട്ടേറെ പൊതു, സ്വകാര്യസ്ഥാപനങ്ങള്‍ ഈ മേഖയിലെ അവസരങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഐഎസ്‍ആര്‍ഒയുടേയും രംഗപ്രവേശം. ഐഎസ്‍ആര്‍ഒയുടെ പിഎസ്‍എല്‍വി ( പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) റോക്കറ്റ് അമ്പതാം തവണ ലോഞ്ചിങ് നടത്തിക്കഴിഞ്ഞു. പിഎസ്‍എല്‍വി-സി-48 റോക്കറ്റ് ഒമ്പത് ചെറു ഉപഗ്രഹങ്ങളുമായാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. ആഭ്യന്തര നിരീക്ഷണ സംവിധാനത്തിനുള്ള റിസാറ്റ്-2-ബിആര്‍-1 എന്ന ഉപഗ്രഹവും ഇതില്‍ ഉള്‍പ്പെടും. എസ്‍എല്‍വി, എ‍എസ്‍എല്‍വി എന്നിവയെ തുടര്‍ന്നു വന്ന പിഎസ്‍എല്‍വി വാണിജ്യപരമായി ഐഎസ്‍ആര്‍ഒയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചു. ഈ അടുത്തകാലത്ത് വിക്ഷേപിച്ച പിഎസ്‍എല്‍വി-സി-47 ന്‍റെ കാര്‍ട്ടോസാറ്റ് സാറ്റലൈറ്റ് മിക്ക അമേരിക്കന്‍ ഉപഗ്രഹങ്ങളെക്കാളും കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ നല്‍കും. ഇതോടെ ഐഎസ്‍ആര്‍ഒ ബഹിരാകാശത്തെത്തിച്ച വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം 300 എന്ന നാഴികക്കല്ല് പിന്നിടുകയാണ്. അമേരിക്ക, ജര്‍മനി, ബ്രിട്ടണ്‍ എന്നിവയടക്കം 33 രാജ്യങ്ങള്‍ ഐഎസ്‍ആര്‍ഒയുടെ സഹായം തേടുന്നവരാണ്. ചെറു ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വിക്ഷേപിക്കാനുള്ള കഴിവ് ഐഎസ്‍ആര്‍ഒ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഈ ഉപഗ്രഹങ്ങളെല്ലാം തന്നെ വിക്ഷേപിച്ചിട്ടുള്ളത് പിഎസ്‍എല്‍വി റോക്കറ്റുകൾ ഉപയോഗിച്ചാണ്.
ഐഎസ്‍ആര്‍ഒയുടെ വിപണനവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ വാണിജ്യ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. കോര്‍പറേഷന്‍റെ റോക്കറ്റ് ശേഷിക്ക് അധികമായുള്ള ഓര്‍ഡറുകള്‍ ലഭിക്കുന്നതിനാല്‍ ചിലപ്പോള്‍ ഓര്‍ഡറുകള്‍ മുന്‍കൂറായി നല്‍കപ്പെടേണ്ടതുണ്ട്. ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണ വിപണി മൂല്യം 2009-2018 കാലയളവില്‍ 12.6 ബില്യണ്‍ ഡോളറില്‍നിന്ന് (89.75 ബില്യണ്‍ രൂപ) 42.8 ബില്യന്‍ ഡോളറായി (3.04 ട്രില്യണ്‍ രൂപ) വര്‍ദ്ധിച്ചിട്ടുണ്ട്. 2019-2028 ആകുമ്പോഴേക്കും ഇത് നാല് മടങ്ങാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 8,600 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇതിന്‍റെ അര്‍ത്ഥം വരും ദിവസങ്ങളില്‍ ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ്. വര്‍ദ്ധിച്ചുവരുന്ന ആവശ്യക്കാരെ കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലെ സ്വകാര്യമേഖലയും ഉപഗ്രഹ വിക്ഷേപണരംഗത്തേക്ക് കടന്നുവരേണ്ടതുണ്ട്. അമേരിക്കയില്‍ സ്പേസ്‍എക്സ്, ബ്ലൂ ഒറിജിന്‍ പോലുള്ള കമ്പനികള്‍ മനുഷ്യനെ കയറ്റിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യമേഖലയെ ഈ രംഗത്ത് അനുവദിക്കുനന്തിന് തീരുമാനമെടുത്തിട്ടുണ്ട്. ഇതനുസരിച്ച്, ഈ വര്‍ഷം മാര്‍ച്ചില്‍ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ മറ്റൊരു വാണിജ്യ യൂണിറ്റു കൂടി ബംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്‍റെ പ്രാഥമിക ലക്ഷ്യം ഇന്ത്യയിലെ സ്വകാര്യ കമ്പനികളെ എയ്റോസ്പേസ് വ്യവസായത്തിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുകയും ഐഎസ്‍ആര്‍ഒയുടെ ഗവേഷണ ഫലങ്ങള്‍ രാജ്യത്തെ വ്യവസായ മേഖലക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ്. ഈ വര്‍ഷം ’ലിഥിയം അയോണ്‍ ബാറ്ററി’ സാങ്കേതികവിദ്യ വളരെ ആദായകരമായ വിലയില്‍ കമ്പനികള്‍ക്ക് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയാകട്ടെ, പിഎസ്‍എല്‍വിയെക്കാള്‍ ശേഷി കുറഞ്ഞ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്‍എസ്‍എല്‍വി) വികസിപ്പിച്ചെടുക്കുകയാണ്. 300-500 കിലോ ആയിരിക്കും ഇതിന്‍റെ ശേഷി എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എസ്‍എസ്‍എല്‍വി താമസിയാതെ തന്നെ വിക്ഷേപണത്തിന് സജ്ജമാകുമെന്നാണ് കാര്‍ട്ടോസാറ്റിന്‍റെ വിക്ഷേപണവേളയില്‍ ഐഎസ്‍ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവന്‍ പറഞ്ഞത്. ചെറിയ റോക്കറ്റിന്‍റെ വിക്ഷേപണം വിജയകരമാകുകയാണെങ്കില്‍ അത് ഐഎസ്‍ആര്‍ഒയുടെ ചെലവ് ഗണ്യമായി കുറയ്ക്കുകയും ഉപഗ്രഹ വിക്ഷേപണം അനായാസമാകുകയും ചെയ്യും. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കുന്ന കാര്യം ഉറപ്പാക്കാനാണ് ഐഎസ്‍ആര്‍ഒ ശ്രമിക്കുന്നത്.
സാധാരണ ഒരു പിഎസ്‍എല്‍വി സജ്ജമാക്കുന്നതിന് വേണ്ടിവരുന്ന സമയം രണ്ട് പ്രൊജക്റ്റ് മാന്‍ മാസങ്ങളാണ് (project man months). അതിനുള്ള തയാറെടുപ്പുകളും വലുതാണ്. എന്നാല്‍ എസ്‍എസ്‍എല്‍വിയുടെ തയാറെടുപ്പും നടപ്പാക്കലും പിഎസ്‍എല്‍വിയെ അപേക്ഷിച്ച് ഏതാണ്ട് നാലിലൊന്നില്‍ കുറഞ്ഞ സമയം മതി. അതിന്‍റെ ചെലവും പിഎസ്‍എല്‍വിയെ അപേക്ഷിച്ച് കുറവാണ്. എസ്‍എസ്‍എല്‍വിയുടെ പരീക്ഷണത്തിന് കുറഞ്ഞത് 600 പേരുടെ ആവശ്യവും 30 കോടി രൂപ ചെലവും ഉണ്ട്. അതേസമയം എസ്‍എസ്‍എല്‍വിയുടെ പരീക്ഷണത്തിന് 10 പേരുടെ ഒരു സംഘം മതി. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 60 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെടുമെന്നാണ് ആന്‍ട്രിക്സ് കണക്കാക്കുന്നത്.
വാണിജ്യ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ത്യയുടെ വരുമാനവും ആഗോളവിപണിയില്‍ രാജ്യത്തിന്‍റെ പ്രശസ്തിയും വര്‍ദ്ധിപ്പിക്കും. പൊതുവേ ആശയവിനിമയ, ഊര്‍ജ മേഖലകളില്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന രാജ്യങ്ങളോട് ആരും വിരോധം പ്രകടിപ്പിക്കാറില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്ക് ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ആവശ്യമാണ്. ഐഎസ്‍ആര്‍ഒയുടെ പുതിയ റോക്കറ്റ് സംവിധാനം ഉപയോഗിച്ച് ചുരുങ്ങിയ ചെലവില്‍ അയല്‍രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍ അവിടങ്ങളില്‍ ഇന്ത്യയുടെ പ്രശസ്തി വര്‍ദ്ധിക്കും. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ സാര്‍ക്ക് രാജ്യങ്ങള്‍ക്ക് മികച്ച ആശയവിനിമയത്തിനായി ഇന്ത്യ ജിസാറ്റ് സേവനം നല്‍കിയിരുന്നു.
പലരാജ്യങ്ങളിലേയും സ്വകാര്യകമ്പനികള്‍ ഉപഗ്രഹ വിക്ഷേപണ വിപണിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഒരു ഉപഗ്രഹം ബഹിരാകാശ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ നിലവില്‍ 20 ആയിരം ഡോളര്‍ (14.25 ലക്ഷം രൂപ) ചെലവാകും. ഇതിനെക്കാള്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപണം സാധ്യമായാലേ കരാറുകള്‍ ലഭിക്കുകയുള്ളു. പീറ്റര്‍ബെക്കിന്‍റെ നേതൃത്വത്തിലുള്ള റോക്കറ്റ് ലാബ്സ് എന്ന അമേരിക്കന്‍ കമ്പനി ’ഇലക്ട്രോണ്‍’ എന്ന പേരില്‍ ഏറ്റവും ചെറിയ റോക്കറ്റ് രൂപകല്‍പന ചെയ്തിട്ടുണ്ട്. സ്പേസ് എക്സില്‍നിന്നും ചിലെ കരാറുകല്‍ നേടിയിട്ടുള്ള ആ കമ്പനി അതിന്‍റെ ന്യൂസീലാന്‍ഡ് ലോഞ്ച് സൈറ്റില്‍നിന്ന് 6 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകഴിഞ്ഞു. 150 കിലോ വരുന്ന ഈ ഉപഗ്രഹങ്ങള്‍ അതാത് ഭ്രമണപഥങ്ങളിലെത്തിക്കാന്‍ 60 ദശലക്ഷം ഡോളര്‍ (42.75 കോടിരൂപ) ചെലവ് വരും.
സ്പേസ്‍എക്സ് രൂപകല്‍പന ചെയ്തിട്ടുള്ള പുനരുപയോഗ റോക്കറ്റുകള്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. 2016-ല്‍ ഇന്ത്യ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയതാണ്. ചൈന ആസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ട്-അപ് കമ്പനിയായ ലിങ്ക്സ്പേസ് ആര്‍എല്‍വി ടി-5 റോക്കറ്റുകളുടെ പുനരുപയോഗ പരീക്ഷണത്തില്‍ പുരോഗതി നേടിയിട്ടുണ്ട്. ചൈനയുടെ ഐ‍സ്പേസ് 2021-ല്‍ രംഗപ്രവേശം നടത്താന്‍ തയാറെടുക്കുകയാണ്. ഇതില്‍ വിജയിക്കുകയാണെങ്കില്‍ ചെലവ് 70 ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്ന് ഐ‍സ്പേസ് അവകാശപ്പെടുന്നു. ഐഎസ്‍ആര്‍ഒയ്ക്ക് ഈ സാങ്കേതികവിദ്യ സ്വായത്തമായാല്‍, പിന്നെ പിന്തിരിഞ്ഞുനോക്കേണ്ടതില്ല...അഥവാ ബഹിരാകാശത്ത് മറ്റാരുടെയും താഴെയാവില്ല ഇന്ത്യ!!!

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details