ഐഎസ് ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് - ISIS militants
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു
ഐഎസ് ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്
ലക്‌നൗ: ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മഹാരാജ്‌ഗഞ്ച്, കുഷിനഗര്‍, സിദ്ധാര്‍ഥ്നഗര്‍ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊടും ഭീകരരായ അബ്ദുള്‍ സമദ്, ഇല്ല്യാസ് എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്നും നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ചതായി ബസ്‌തി റേഞ്ച് ഐ.ജി അശുതോഷ് കുമാർ അറിയിച്ചു.