അനന്ത്‌നാഗിലെ അക്രമത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്ഐഎസ്
കഴിഞ്ഞ ദിവസമാണ് അനന്ത്‌നാഗിലെ സിആർപിഎഫിന് നേരെ ആക്രമണമുണ്ടായത്.
അനന്ത്നഗറിലെ അക്രമത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്ഐഎസ്
ശ്രീനഗർ: ദക്ഷിണ കശ്‌മീരിലെ അനന്ത്‌നാഗില്‍ സിആർപിഎഫിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്ഐഎസ്. അമാക് വാർത്താ ഏജൻസിയിലൂടെയാണ് ഐഎസ്ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയിച്ചത്. പട്രോളിങ് നടത്തുകയായിരുന്ന സിആർപിഎഫിന് നേരെ അക്രമികൾ ഗ്രനേഡ് എറിയുകയായിരുന്നു. അക്രമത്തിൽ ജവാൻ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഹെഡ് കോൺസ്റ്റബിൾ ശിവ് ലാൽ നീതമാണ് കൊല്ലപ്പെട്ടത്.