കൊവിഡ് 19 മഹാമാരി മൂലം ലോകം കഴിഞ്ഞ ആറ് മാസമായി അടച്ചു പൂട്ടിക്കിടക്കുകയാണ്. നിയന്ത്രണങ്ങൾ പതുക്കെ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുകയുള്ളൂ. ചില രാജ്യങ്ങളിൽ സ്കൂളുകൾ തുറന്ന് കഴിഞ്ഞു. ചിലതലാകട്ടെ തുറക്കാനുള്ള പുറപ്പാടിലുമാണ്. സ്കൂളുകൾ തുറന്നാൽ കുട്ടികളെ എങ്ങനെ പറഞ്ഞ് വിടും എന്നുള്ള ആശയക്കുഴപ്പത്തിലാണ് രക്ഷിതാക്കൾ. എന്ത് മുൻ കരുതലുകൾ എടുക്കണം? ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളെ കൊവിഡ് ബാധിക്കാൻ എന്തൊക്കെ സാധ്യതകൾ ഉണ്ട്? അവർ എളുപ്പം രോഗത്തിൽ നിന്ന് മുക്തി നേടുമോ? എത്രത്തോളം വ്യാപകമായി അവർ രോഗം പരത്തും? ഇതേക്കുറിച്ച് ശാസ്ത്രജ്ഞർക്ക് പറയാനുള്ളത് എന്താണ്? ഈ വിഷയം സംബന്ധിച്ച് പഠനങ്ങൾ വല്ലതും വന്നിട്ടുണ്ടോ? തുടങ്ങി താല്പര്യം ഉണർത്തുന്ന ചോദ്യങ്ങൾ നിരവധി ആണ്.
കൊവിഡ് ഏറ്റവും അധികെ ബാധിച്ച ചൈന, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ 18 വയസിന്നു താഴെയുള്ള കുട്ടികളിൽ വെറും രണ്ട് ശതമാനത്തിന് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളൂ എന്നാണ് ബ്രിട്ടീഷ് ഗവേഷകർ പറയുന്നത്. എന്നാൽ സ്കൂളുകൾ അടച്ചിട്ടതിനാലും കുട്ടികൾ വീട്ടിൽ കഴിയുന്നതിനാലുമാണ് കുട്ടികളിൽ രോഗ ബാധ വളരെ കുറഞ്ഞ് കാണുന്നത് എന്നാണ് മറ്റ് ചില ഗവേഷകർ പറയുന്നത്. കുട്ടികളിൽ ലക്ഷണങ്ങൾ അധികം കാണാത്തതിനാൽ അവരിൽ വേണ്ടത്ര പരിശോധനകൾ നടന്ന് കാണുന്നില്ല എന്ന് ഹോങ്കോങ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളിലൂടെ സാമൂഹിക വ്യാപനം നടക്കുന്നത് തടയുന്നതിനായി എല്ലാ പ്രതിരോധ നടപടികളും കൈക്കൊണ്ട ശേഷം മാത്രമേ സ്കൂളുകൾ തുറക്കാവൂ എന്നും പറയപ്പെടുന്നു. ലാൻസെറ്റ് മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, ചൈനയിലെ ഷെൻസെനിൽ മാർച്ചിൽ നടത്തിയ ഒരു ഗവേഷണം വെളിവാക്കുന്നത് പ്രായ പൂർത്തിയായവരെ അപേക്ഷിച്ച് 10 വയസിന് താഴെ ഉള്ള കുട്ടികളിൽ ചെറിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമേ കാണുന്നുള്ളൂ എന്നാണ്. പരിശോധനകൾ ഏറ്റവും അധികം നടക്കുന്ന ദക്ഷിണ കൊറിയ, ഇറ്റലി, ഐസ്ലാന്റ് എന്നീ രാജ്യങ്ങളിൽ കുട്ടികളിലെ വൈറസ് ബാധ തുലോം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വൈറസ് വളരെ കുറവ് വഹിക്കുന്നവർ!
ഫ്രാൻസിലെ ആൽപ്സ് മേഖലയിൽ കൊവിഡ് ബാധിച്ച ഒരു ആൺകുട്ടി (9) മൂന്നു സ്കൂളുകളിൽ പോയെങ്കിലും ആർക്കും തന്നെ വൈറസ് ബാധിക്കുകയുണ്ടായില്ല. തുടക്കത്തിൽ തന്നെ പ്രവർത്തിക്കുന്ന സിങ്കപ്പൂരിലെ ഒരു സ്കൂളിൽ “കുട്ടികളിലെ വൈറസ് ബാധ” എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ഓസ്ട്രേലിയയിലെ വൈറോളജിസ്റ്റുകൾ വെളിപ്പെടുത്തിയ കാര്യം കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾ വെറും 8% എന്ന നിരക്കിൽ മാത്രമേ രോഗം പരത്തുന്നുള്ളൂ എന്നാണ്.
രോഗ പ്രതിരോധ ശേഷിയിലുള്ള വ്യത്യാസം
കുട്ടികൾ പ്രായമുള്ളവരെക്കാൾ ഫലപ്രദമായി കൊവിഡ് 19 നെ നേരിടുന്നുണ്ട് എന്നാണ് വിവിധ ഗവേഷണങ്ങൾ പറയുന്നത്. കൊറോണ വൈറസിനെ ആകർഷിക്കുന്ന എ-2 എന്ന എൻസൈം കുട്ടികളിൽ വളരെ കുറവ് അളവിൽ മാത്രമേ കാണുന്നുള്ളൂ എന്നാണ് അവർ പറയുന്നത്. ഇക്കാരണത്താലാണ് വൈറസ് ബാധിച്ച കുട്ടികൾ ലക്ഷണങ്ങൾ ഒന്നും കാട്ടാത്തത്. അല്ലെങ്കിൽ ചിലപ്പോൾ പരിമിതമായ ലക്ഷണങ്ങൾ മാത്രം കാണിക്കുന്നത്. ചിലർ മാത്രമാണ് ഗുരുതരമായി രോഗം ബാധിക്കുന്നതും അതിൽ തന്നെ തീരെ കുറവ് പേർ മാത്രമേ മരിക്കുകയും ചെയ്യുന്നുള്ളൂ.
മറ്റൊരു വാദം, 15 വയസിന് താഴെ ഉള്ള കുട്ടികൾക്ക് ജലദോഷം, ചുമ, ആസ്തമ തുടങ്ങിയ വൈറസുകൾ ബാധിക്കുന്നുണ്ടെന്നും അതിനാൽ അത്തരം വേളകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികൾ ഇപ്പോൾ സാർസ്-കോവ്-2(സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം) വൈറസിനോട് പോരാടുന്നു എന്നിമാണ്.
വൈറസ് ബാധിക്കുന്ന കുട്ടികളിൽ സൈടോകൈൻ ഉൽപാദനത്തിന്റെ തോത് കുറവാണെന്നും പറയുന്നു. ഇക്കാരണത്താൽ അവരുടെ യഥാർഥ ആന്തരാവയവങ്ങൾക്ക് ഭീഷണി ഉണ്ടാകുന്നില്ല. പ്രായമായവരിൽ മിക്കപ്പോഴും മരണം സംഭവിക്കുന്നത് സൈടോകൈൻ സ്ട്രോക്ക് കൂടുതൽ തോതിൽ ഉണ്ടാവാനുള്ള അപകട സാധ്യത ഉള്ളതിനാലാണെന്ന് വിവിധ രാജ്യങ്ങളിലെ ഗവേഷകർ പറയുന്നു. എന്തായാലും കുട്ടികളെ സ്കൂളുകളിൽ പറഞ്ഞയക്കുന്നതിന് മുമ്പായി വേണ്ടത്ര മുൻ കരുതലുകൾ എടുക്കേണ്ടതുണ്ട്. ക്ലാസുകളിൽ ഇരിപ്പിടങ്ങൾ വിന്യസിക്കൽ മുതൽ വാനുകൾ അണുമുക്തമാക്കൽ വരെയുള്ള കാര്യങ്ങൾ.
സംഭവിച്ചുക്കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ ..
അടച്ചു പുട്ടൽ മൂലം 190 രാജ്യങ്ങളിലായി 157 കോടിയിലധികം വിദ്യാർഥികൾക്ക് സ്കൂളുകളിൽ പോകാൻ കഴിയാതെ വന്നിരിക്കുന്നു. സ്കൂളുകളിൽ ഉച്ച ഭക്ഷണം ഇല്ലാതായി. അതിനാൽ അവരുടെ ആരോഗ്യം ബാധിക്കപ്പെട്ടിരിക്കുന്നു. ഏതാണ്ട് 37 രാജ്യങ്ങളിലായി 12 കോടിയിലധികം കുട്ടികൾക്ക് പ്രതിരോധ മരുന്നുകൾ കൊടുക്കാൻ കഴിയുന്നില്ല. ലോകാരോഗ്യ സംഘടന ഈയിടെ ഇങ്ങനെ പ്രഖ്യാപിച്ചു: “ഇന്ത്യയിൽ കൃത്യമായ സമയത്ത് 40 ശതമാനം കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകാൻ ഞങ്ങൾക്ക് കഴിയുന്നില്ല.”
മെച്ചപ്പെട്ട വഴി...
· സ്കൂളുകൾ തുറക്കുന്നു എന്നതിനർഥം പഴയ പോലെ കുട്ടികൾ കൂട്ടം കൂടി ഇരിക്കും എന്നല്ല. തീർത്തും പുതിയ രീതികൾ അവലമ്പിക്കും