കേരളം

kerala

ETV Bharat / bharat

പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേട്; യെദ്യൂരപ്പ സര്‍ക്കാരിനെതിരെ ഡികെ ശിവകുമാര്‍ - പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് വാര്‍ത്ത

സാധാരണക്കാരുടെ ശരീരത്തിന് മുകളില്‍ കയറി സര്‍ക്കാര്‍ പണമുണ്ടാക്കുന്നതും ജനങ്ങളെ യെദ്യൂരപ്പ സര്‍ക്കാര്‍ വഞ്ചിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പറഞ്ഞു.

ppe kit purchase irregularities news  yeddyurappa government slammed news  പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് വാര്‍ത്ത  യദ്യൂരപ്പ സര്‍ക്കാര്‍ വിവാദത്തില്‍ വാര്‍ത്ത
ഡികെ

By

Published : Sep 23, 2020, 10:39 PM IST

ബംഗളൂരു: ബിജെപി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സര്‍ക്കാരിനെ വിമർശിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാര്‍. കരിമ്പട്ടികയില്‍ പെടുത്തിയ കമ്പിനികളില്‍ നിന്നും കൊവിഡ് പ്രതിരോധത്തിനുള്ള പിപിഇ കിറ്റ് ഉള്‍പ്പെടെ വാങ്ങിയതായാണ് സര്‍ക്കാരിനെതിരായ ആരോപണം. സാധാരണക്കാരുടെ ശരീരത്തിന് മുകളില്‍ കയറി സര്‍ക്കാര്‍ പണമുണ്ടാക്കുന്നതായും ജനങ്ങളെ യെദ്യൂരപ്പ സര്‍ക്കാര്‍ വഞ്ചിക്കുന്നതായും ഡികെ ശിവകുമാർ ആരോപിച്ചു. കര്‍ണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകര്‍ കൊവിഡുമായി ബന്ധപ്പെട്ട് നിയമസഭിയില്‍ നല്‍കിയ മറുപടികളെ തുടര്‍ന്നാണ് ശിവകുമാറിന്‍റെ ആരോപണങ്ങള്‍.

For All Latest Updates

ABOUT THE AUTHOR

...view details