ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ അനുബന്ധ സ്ഥാപനമായ ഐ.ആര്‍.സി.ടി.സി മൂന്ന് സ്വകാര്യ തീവണ്ടികളുടെ ബുക്കിങ് ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു. കാശി മഹാകാല്‍ എക്‌സ്‌പ്രസ്, ലക്‌നൗ ന്യൂഡല്‍ഹി തേജസ് എക്‌സ്പ്രസ്,അഹമ്മദാബാദ് മുംബൈ തേജസ് എക്‌സ്‌പ്രസ് എന്നിവയാണ് ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചത്.
ഐ.ആര്‍.സി.ടി.സി മൂന്ന് സ്വകാര്യ തീവണ്ടികളുടെ ബുക്കിങ് ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു - ന്യൂഡല്‍ഹി
കാശി മഹാകാല്‍ എക്‌സ്‌പ്രസ്, ലക്‌നൗ ന്യൂഡല്‍ഹി തേജസ് എക്‌സ്പ്രസ്,അഹമ്മദാബാദ് മുംബൈ തേജസ് എക്‌സ്‌പ്രസ് എന്നീ തീവണ്ടികളുടെ ബുക്കിങ്ങാണ് ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചത്.
![ഐ.ആര്‍.സി.ടി.സി മൂന്ന് സ്വകാര്യ തീവണ്ടികളുടെ ബുക്കിങ് ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു IRCTC suspends bookings for its three private trains till April 30 IRCTC suspends bookings IRCTC<tejas expfress ഐ.ആര്‍.സി.ടി.സി IRCTC ന്യൂഡല്‍ഹി ഐ.ആര്‍.സി.ടി.സി മൂന്ന് സ്വകാര്യ തീവണ്ടികളുടെ ബുക്കിങ് ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6704929-676-6704929-1586311384485.jpg)
ഐ.ആര്‍.സി.ടി.സി മൂന്ന് സ്വകാര്യ തീവണ്ടികളുടെ ബുക്കിങ് ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു
നേരത്തെ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 14 വരെ ഈ തീവണ്ടികള്‍ നിര്‍ത്തിവെച്ചിരുന്നു. രാജ്യവ്യാപകമായി കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഐ.ആര്‍.സി.ടി.സിയുടെ തീരുമാനം. ഈ കാലയളവില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും പണം റീഫണ്ട് ചെയ്‌ത് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.