മുംബൈ: മഹാരാഷ്‌ട്രയില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് സര്‍ക്കാര്‍. ലോക്‌ഡൗണ്‍ കാലയളവില്‍ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് ഉടമകളായ കപില്‍ വാദവനും ധീരജ് വാദവനും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടിയെടുത്തത്. യെസ് ബാങ്ക് ,ഡിഎച്ച്എഫ്‌സി സാമ്പത്തിക ക്രമക്കേട് കേസില്‍ ഇവര്‍ക്കെതിരെ കേസുണ്ട്.
ഐ.പി.എസ് ഉദ്യോഗസ്ഥനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് സര്‍ക്കാര്‍
യെസ് ബാങ്ക് ,ഡിഎച്ച്എഫ്‌സി സാമ്പത്തിക ക്രമക്കേട് കേസിലുള്‍പ്പെട്ട കപില്‍ വാദവനും ധീരജ് വാദവനും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെയാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ നടപടിയെടുത്തത്.
ഐ.പി.എസ് ഉദ്യോഗസ്ഥനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് സര്‍ക്കാര്‍
അന്വേഷണം കഴിയുന്നതുവരെ ഇയാളോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ് ട്വീറ്റ് ചെയ്‌തു. മഹാബലേശ്വരില്‍ നിന്നും കപില്‍ വാദവനെയും ധീരജ് വാദവനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ ഫാം ഹൗസില്‍ നിന്നും വാദവന്‍ കുടുംബത്തിലെ 23 പേരെ പൊലീസ് കണ്ടെത്തി. ലോക്‌ഡൗണ്‍ കര്‍ശനമാക്കിയ പൂനെയിലും സതാര ജില്ലയിലും കൂടി വാദവന്‍ കുടുംബം മഹാബലേശ്വറിലേക്ക് കാറില്‍ യാത്ര ചെയ്‌തതായി പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.