സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായി പ്രകാശ് മഹേശ്വരി ചുമതലയേറ്റു - സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍
ബുധനാഴ്ച ലോധിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മഹേശ്വരിക്ക് പദവി ഔദ്യോഗികമായി കൈമാറി. ചുമതലയേറ്റ മഹേശ്വരി ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു.
ന്യൂഡല്‍ഹി:മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ പ്രകാശ് മഹേശ്വരിയെ കേന്ദ്ര റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറലായി നിയമിച്ചു. ഐ.ടി.ബി.പി ഡയറക്ടര്‍ ജനറലും ഉത്തര്‍പ്രദേശ് കേഡര്‍ ഐപിഎസ് ഓഫീസറുമായ ദേസ്വാളിനായിരുന്നു താത്കാലിക പദവി നല്‍കിയിരുന്നത്. ബുധനാഴ്ച ലോധിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മഹേശ്വരിക്ക് പദവി ഔദ്യോഗികമായി കൈമാറി. ചുമതലയേറ്റ മഹേശ്വരി ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു.
ഡിസംബര്‍ 31 നാണ് മുന്‍ സി.ആര്‍.പി.എഫ് ഡിജി ആര്‍. ആര്‍ ഭട്ട്‌നഗര്‍ വിരമിച്ചത്. തുടര്‍ന്നാണ് ദേസ്വാളിന് ഡിജിയുടെ താത്കാലിക സ്ഥാനം നല്‍കിയത്. ജനുവരി 13 നാണ് മഹേശ്വരിയെ സി.ആര്‍.പി.എഫ് ഡിജിയായി തെരഞ്ഞെടുത്തത്. അടുത്ത ഫെബ്രുവരി വരെയാണ് മഹേശ്വരിയുടെ കാലാവധി. നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തില്‍ പ്രത്യേക സെക്രട്ടറിയാണ് മഹോശ്വരി. ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍റ് ഡവലപ്‌മെന്‍റ് വിഭാഗത്തിന്‍റെ തലവനായും മഹേശ്വരി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിര്‍ത്തി സംരക്ഷണ സേനയില്‍ ഡിജി ആയി പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗമാണ് സി.ആര്‍.പി.എഫ്. മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥരാണ് സി.ആര്‍.പിഎഫിലുള്ളത്.