ഭുവനേശ്വര്‍: ഒഡിഷയില്‍ ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. ബെര്‍ഹാംപൂരില്‍ ഓണ്‍ലൈന്‍ വാതുവെപ്പ് റാക്കറ്റിലെ രണ്ട് തലവന്‍മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരുടെ പക്കല്‍ നിന്നും 33,61,200 രൂപയും പൊലീസ് കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ ഗണേഷ് നഗര്‍ സ്വദേശി ആര്‍ ലാലി ആചാരി (50), ഗാന്ധി നഗര്‍ സ്വദേശിയായ പ്രശാന്ത് കുമാര്‍ സുബുദി (43) എന്നീ വാതുവെപ്പുകാരാണ് പിടിയിലായത്.
ഐപിഎല്‍ വാതുവെപ്പ്; ഒഡിഷയില്‍ രണ്ട് പേര്‍ അറസ്റ്റില്‍ - odisha crime news
ഓണ്‍ലൈന്‍ വാതുവെപ്പ് റാക്കറ്റിലെ രണ്ട് തലവന്‍മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരുടെ കൈവശമുണ്ടായിരുന്ന മുപ്പത് ലക്ഷത്തിലധികം രൂപ പൊലീസ് കണ്ടെടുത്തു.
ഐപിഎല്‍ വാതുവെപ്പ്; ഒഡിഷയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
നിരവധി ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റുകളില്‍ സജീവമാണ് ഇരുവരും. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി,ദുബായ് എന്നിവിടങ്ങളില്‍ ഏജന്‍റുമാരെ ഉപയോഗിച്ചാണ് ഇരുവരുടെയും പ്രവര്‍ത്തനം. ഓണ്‍ലൈന്‍ പന്തയത്തിനായി ഇവര്‍ ആളുകളില്‍ നിന്നും പണം സ്വരൂപിച്ചെന്നും പൊലീസ് പറഞ്ഞു. നഗരത്തിലെ നിരവധി വാതുവെപ്പുകാര്‍ നിലവില്‍ ഒളിവിലാണെന്നും ഇവരെ എത്രയും വേഗം കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.