ഹൈദരാബാദ്:തെലങ്കാനയില്‍ വീണ്ടും ക്രിക്കറ്റ് ചൂതാട്ട സംഘത്തെ പിടികൂടി. 15 പേര്‍ അടങ്ങുന്ന സംഘത്തെയാണ് കഴിഞ്ഞ ദിവസം പെലീസ് പിടികൂടിയത്. 1.4 ലക്ഷം രൂപ ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. നസ്പൂര്‍ ഗ്രാമത്തിലെ ഒരു മെഡിക്കല്‍ ക്ലിനിക്ക് കേന്ദ്രീകരിച്ച് ചൂതാട്ടം നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു.
തെലങ്കാനയില്‍ വീണ്ടും ക്രിക്കറ്റ് ചൂതാട്ട സംഘത്തെ പിടികൂടി - ചൂതാട്ട സംഘം
സ്പൂര്‍ ഗ്രാമത്തിലെ ഒരു മെഡിക്കല്‍ ക്ലിനിക്ക് കേന്ദ്രീകരിച്ച് ചൂതാട്ടം നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു.
തെലങ്കാനയില്‍ വീണ്ടും ക്രിക്കറ്റ് ചൂതാട്ട സംഘത്തെ പിടികൂടി
ഇവരില്‍ നിന്നും 16 മൊബൈല്‍ ഫോണുകളും പിച്ചെടുത്തതായി അഡീഷണല്‍ ഡെപ്യൂട്ടി സുപ്രണ്ട് എന്‍ അശോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്ലിനിക്ക് ഉടമ ജാബിര്‍ ഇക്ബാലിനെ(32) പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ 16 പേര്‍ ഒളിവിലാണ്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ ആന്ധ്രാപ്രദേശില്‍ സമാന സംഭവത്തില്‍ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.