ലക്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ ഐ പി എല്ലുമായി ബന്ധപ്പെട്ട് വാതുവെയ്പ്പിൽ ഏർപ്പെട്ട അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപയും ഒരു കാറും ആറ് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
ഐ പി എൽ വാതുവെയ്പ്പിൽ ഏർപ്പെട്ട അഞ്ചുപേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു - ഐ പി എൽ വാതുവെയ്പ്പിൽ
ഒരു ലക്ഷം രൂപയും ഒരു കാറും ആറ് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു
ഐ പി എൽ വാതുവെയ്പ്പിൽ ഏർപ്പെട്ട അഞ്ചുപേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു
വാതുവെയ്പ്പ് സംഘത്തെ കുറിച്ച് എസ് പി ധാവൽ ജയ്‌സ്‌വാളിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കേസിൽ അറസ്റ്റിലായ ചില പ്രതികൾക്ക് ക്രിമിനൽ ചരിത്രമുണ്ടെന്നും ബാക്കി പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എസ്. പി പറഞ്ഞു