ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്‌ചയിലേക്ക് മാറ്റി.
ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. അതേ സമയം, സിബിഐയുടെ ആവശ്യപ്രകാരമാണ് സുപ്രീം കോടതി ഇന്ന് നടക്കാനിരുന്ന വാദം നീട്ടി വച്ചത്. അന്വേഷണ ഏജൻസിയെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഭരണഘടനാ ബെഞ്ചിന് കീഴിലുള്ള കേസുമായി തിരക്കിലായിരുന്നതിനാൽ വാദം നീട്ടി വക്കാൻ സിബിഐ ആവശ്യപ്പെട്ടു.
ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്‌ച - p chidambaram case
സിബിഐ അഭിഭാഷകൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറ്റ് കേസുകളുമായി തിരക്കിലായിരുന്നതിനാലാണ് സുപ്രീം കോടതിയിൽ ഇന്ന് നടക്കാനിരുന്ന വാദം നീട്ടി വച്ചത്.
ഇന്ന് സിബിഐക്ക് വേണ്ടി അഭിഭാഷകൻ കെ എം നടരാജനാണ് ഹാജരായത്. നാളെ ഉച്ചയ്ക്ക് സോളിസിറ്റർ ജനറലിന്‍റെ വാദം കേൾക്കുമെന്ന് ജസ്റ്റിസ് ആർ ബാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.
രണ്ട് മണിക്കൂറോളം തിഹാർ ജയിലിലായിരുന്ന ചിദംബരത്തിന്‍റെ അറസ്റ്റ് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) സ്ഥിരീകരിച്ചു. ഐഎൻഎക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അഞ്ചാം തീയതി മുതൽ പി ചിദംബരം തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ചിദംബരത്തിന്‍റെ റിമാന്‍റ് നാളെയാണ് അവസാനിക്കുന്നത്.