ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ സമന്‍സ് - ഐഎന്‍എക്സ് മീഡിയ കേസ്
ചിദംബത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ വി കെ പെരുമാളിനെതിരെയാണ് പുതിയ സമന്‍സ്. നേരത്തെ രണ്ടു തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. 18ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
ന്യൂഡല്‍ഹി: ഐ എന്‍ എക്സ് മീഡിയ കേസില്‍ പുതിയ സമന്‍സുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ വി കെ പെരുമാളിനെതിരെയാണ് പുതിയ സമന്‍സ്. മുന്നേ രണ്ടു തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഈ മാസം 18ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണമെന്ന് കാട്ടിയാണ് സമന്‍സ്. പിഎംഎൽഎ പ്രകാരം അദ്ദേഹത്തിന്‍റെ മൊഴി മുന്‍പ് രേഖപ്പെടുത്തിയിരുന്നു. പെരുമാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാനാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. കേസിൽ ചിദംബരത്തെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കേസിൽ കൂട്ടുപ്രതിയായ ചിദംബരത്തിന്‍റെ മകൻ കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റായ എസ് ഭാസ്‌കര രാമനെയും ഇ ഡി ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധമുള്ള നിരവധി ആളുകളെയാണ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. ഐഎൻഎക്സ് മീഡിയ ഗ്രൂപ്പിന് 2007-08 കാലയളവിലാണ് എഫ്‌ഐപിബി അംഗീകാരം ലഭിച്ചത്.
TAGGED:
ഐഎന്‍എക്സ് മീഡിയ കേസ്