ന്യൂഡല്‍ഹി: ഐഎൻഎക്‌സ് മീഡിയ കേസില്‍ മുൻ ധനകാര്യ മന്ത്രി പി. ചിദംബരത്തെ ഇന്നും നാളെയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും. എൻഫോഴ്‌സ്‌മെന്‍റ് സംഘം തിഹാര്‍ ജയിലില്‍ എത്തിയാണ് ചിദംബരത്തെ ചോദ്യം ചെയ്യുക.
ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരത്തെ ഇന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും - INX Media case latest news
ചിദംബരത്ത തിഹാര്‍ ജയിലില്‍ എത്തി എൻഫോഴ്‌സ്‌മെന്‍റ് സംഘം ചോദ്യം ചെയ്യും.
![ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരത്തെ ഇന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5133086-315-5133086-1574328947166.jpg)
ഐഎൻഎക്‌സ് മീഡിയ കേസ്
ഇന്നലെ ഡല്‍ഹി റോസ് അവന്യൂ കോടതി ചിദംബരത്തെ ചോദ്യം ചെയ്യാൻ ഇഡിക്ക് അനുമതി നല്‍കിയിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജഡ്‌ജി അജയ് കുമാര്‍ കുഹാര്‍ ആണ് അനുമതി നല്‍കിയത്. രാവിലെ 10 മുതല്‍ ഒരു മണി വരെയും ഉച്ചക്ക് രണ്ടര മുതല്‍ നാല് മണി വരെയുമാണ് ചോദ്യം ചെയ്യാൻ സമയം അനുവദിച്ചിരിക്കുന്നത്.