ന്യൂഡൽഹി:ഐഎൻഎക്‌സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. ചിദംബരം സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നും സിബിഐ അഴിമതി കേസും പിഎംഎൽഎ കേസും ഗുരുതരമാണെന്നും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അഭിഭാഷകൻ വാദിച്ചു. പിഎംഎൽഎ കേസ് കൂടുതൽ രൂക്ഷമാണ്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും സാമ്പത്തിക തട്ടിപ്പുകളാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ജസ്റ്റിസ് സുരേഷ് കൈറ്റിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേട്ടത്.
ഐഎൻഎക്‌സ് മീഡിയ കേസ്:ചിദംബരം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ഇഡി - Enforcement Directorate case
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു
ഐഎൻഎക്‌സ് മീഡിയ കേസ്:ചിദംബരം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ഇഡി
ഐഎൻഎക്‌സ് മീഡിയ കേസിൽ ചിദംബരം ഇപ്പോൾ തിഹാർ ജയിലിലാണ്. തെളിവുകൾ ഡോക്യുമെന്‍ററിയാണെന്നും അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലുള്ളതിനാൽ അത് നശിപ്പിക്കാനോ തകർക്കാനോ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടിയത്. തുടക്കം മുതൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.