കേരളം

kerala

By

Published : Sep 10, 2019, 12:35 PM IST

ETV Bharat / bharat

ഐ.എന്‍.എക്‌സ് മീഡിയ കേസ്; ഇന്ദ്രാണി മുഖര്‍ജിയെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും

ചിദംബരവും മകന്‍ കാര്‍ത്തിയും ഉള്‍പ്പെട്ട ഐ എന്‍ എക്‌സ് മീഡിയ അഴിമതികേസില്‍ കോടതി നേരത്തെ ഇന്ദ്രാണി മുഖര്‍ജിയെ മാപ്പു സാക്ഷിയായി അംഗീകരിച്ചിരുന്നു

ഐ.എന്‍.എക്‌സ് മീഡിയ കേസ് ; ഇന്ദ്രാണി മുഖര്‍ജിയെ സി ബി ഐ ഇന്ന് ചോദ്യം ചെയ്യും

ന്യൂഡല്‍ഹി:മുന്‍ കേന്ദ്രമന്ത്രി ചിദംബരം ഉള്‍പ്പെട്ട ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇന്ദ്രാണി മുഖര്‍ജിയെ സി ബി ഐ ഇന്ന് ചോദ്യം ചെയ്യും. നിലവില്‍ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ബൈക്കുല്ല ജയിലിലാണ് ഇന്ദ്രാണി മുഖര്‍ജി. ഐ.എന്‍.എക്‌സ് മീഡിയയുടെ മുന്‍ മേധാവിയായ ഷീന മുഖര്‍ജി ചിദംബരവും മകന്‍ കാര്‍ത്തിയും ഉള്‍പ്പെട്ട അഴിമതികേസില്‍ മാപ്പു സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.കേസില്‍ ഇന്ദ്രാണിയെ മാപ്പു സാക്ഷിയായി കോടതി അംഗീകരിക്കുകയായിരുന്നു.

സെപ്‌റ്റംബര്‍ 19വരെ ചിദംബരത്തെ പ്രധാനപ്രതിയാക്കി പൊലീസ് ജൂഡീഷ്യല്‍ കസ്‌റ്റഡിയിലെടുക്കുകയും തീഹാര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 2007ലാണ് കേസിനാസ്പദമായ സംഭവം . ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐ.എന്‍.എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്‍റെ ചട്ടത്തിനു വിരുദ്ധമായി 305 കോടിരൂപ വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുവാദം നല്‍കിയെന്നാണ് കേസ്.

ABOUT THE AUTHOR

...view details