ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് 71 വിരമിച്ച ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഐഎൻഎക്സ് മീഡിയാ കേസിൽ ധനമന്ത്രാലയത്തിലെ നാല് മുൻ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ചായിരുന്നു കത്ത്. സർക്കാർ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടി നയപരമായ കാര്യങ്ങളിലടക്കം വിപരീത ഫലമുണ്ടാക്കുമെന്നും കത്തില്‍ പറയുന്നു.
കേന്ദ്ര നയങ്ങള്‍ക്കെതിരെ തുറന്ന കത്തെഴുതി വിരമിച്ച ഉദ്യോഗസ്ഥര്‍ - കേന്ദ്ര നയങ്ങള്‍ക്കെതിരെ തുറന്ന കത്തെഴുതി വിരമിച്ച ഉദ്യോഗസ്ഥര്‍
ഐഎൻഎക്സ് മീഡിയാ കേസിൽ ധനമന്ത്രാലയത്തിലെ നാല് മുൻ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ചായിരുന്നു കത്ത്.
മുൻ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖറിനെപ്പോലുള്ള വിരമിച്ച സിവിൽ സർവീസുകാരാണ് കത്തിൽ ഒപ്പിട്ടത്. നീതി ആയോഗ് മുൻ സിഇഒ സിന്ധുശ്രീ ഖുള്ളർ, ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭ മന്ത്രാലയത്തിലെ മുൻ സെക്രട്ടറി അനൂപ് കെ പൂജാരി, ധനമന്ത്രാലയ മുൻ ഡയറക്ടർ പ്രബോധ് സക്സേന, മുൻ അണ്ടർ സെക്രട്ടറി രബീന്ദ്ര പ്രസാദ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
വിരമിച്ച ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി തരംതാഴ്ത്തിക്കാണിക്കുകയാണെന്നും കത്തിൽ പറയുന്നു. അഞ്ച് മുൻ വിദേശകാര്യ സെക്രട്ടറിമാർ, ആറ് മുൻ സംസ്ഥാന പൊലീസ് മേധാവികൾ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർമാർ, മുൻ വിവരാവകാശ കമ്മീഷണർമാർ തുടങ്ങി അമ്പതിലേറെ പേർ മുമ്പ് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു.