പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐയ്ക്ക് അനുമതി - cbi
2007 ൽ ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കുമ്പോൾ 305 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിന്‍റെ പേരിലാണ് കേസ്.
Breaking News
ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര നിയമ മന്ത്രാലയം അനുമതി നൽകി. നേരത്തെ ഡൽഹി ഹൈക്കോടതി ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും എന്നാൽ അന്വേഷണത്തോടു സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മുമ്പ് ഇതേ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചിദംബരത്തിന്‍റെ മകൻ കാർത്തിയുടെ 54 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ കോടതി കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്ന കേസാണിത്.