കേരളം

kerala

By

Published : Jun 23, 2019, 2:03 PM IST

ETV Bharat / bharat

ഐഎംഎ നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി മന്‍സൂര്‍ ഖാനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ്

ബംഗലൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ മന്‍സൂര്‍ അഹമ്മദ് ഖാന്‍ പുറപ്പെട്ടതിന്‍റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ഐഎംഎ നിക്ഷേപ തട്ടിപ്പ്

ബംഗലൂരു: ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി മന്‍സൂര്‍ അഹമ്മദ് ഖാനെതിരെ ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് രണ്ടായിരം കോടിയിലേറെ രൂപയുടെ നിക്ഷേപവുമായി മുഹമ്മദ് മന്‍സൂര്‍ ഖാന്‍ ഒളിവില്‍ പോകുന്നത്. ബംഗലൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ പുറപ്പെട്ടതിന്‍റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്‌ഗ് 400 കോടി രൂപ വാങ്ങി കബളിപ്പിച്ചെന്നും ജീവനൊടുക്കുകയാണെന്നും ശബ്ദ സന്ദേശം അയച്ച ശേഷമാണ് ഇയാള്‍ രാജ്യം വിട്ടത്. ഇയാളുടെ ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു.

മന്‍സൂര്‍ ഖാന്‍റെ ബിസിനസ് പങ്കാളിയായ മുഹമ്മദ് ഖാലിദ് അഹമ്മദാണ് ആദ്യം പരാതി നല്‍കുന്നത്. 4.8 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. കമ്പനിയുടെ ഏഴ് ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ പതിനൊന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയമിച്ചിരുന്നു. കമ്പനിക്കെതിരെ 25,000 ല്‍ അധികം പരാതികള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details