ശ്രീനഗർ: കശ്മീര്‍ ഡിഡിസി തെരഞ്ഞെടുപ്പില്‍ ഏഴാം ഘട്ടം നടക്കാനിരിക്കുന്ന നാല് ജില്ലകളിലെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. വോട്ടെടുപ്പിന് ശേഷം സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുല്‍വാമ, കുല്‍ഗാം, അനന്ത്നാഗ്, ഷോപ്പിയാൻ എന്നീ ജില്ലകളിലാണ് നിയന്ത്രണം.
കശ്‌മീരിലെ നാല് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിച്ചു - കശ്‌മീര്‍ പ്രശ്നം
16ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുല്‍വാമ, കുല്‍ഗാം, അനന്ത്നാഗ്, ഷോപ്പിയാൻ എന്നീ ജില്ലകളിലാണ് നിയന്ത്രണം
കശ്‌മീരിലെ നാല് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിച്ചു
എട്ട് ഘട്ടങ്ങളിലായാണ് ജില്ലാ വികസന കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 16നും 19നുമാണ് അവസാന രണ്ട് ഘട്ടങ്ങള്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 22ന് നടക്കും. ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയ ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണിത്. പ്രത്യേക അധികാരങ്ങള്‍ നഷ്ടപ്പെട്ട ജമ്മുവും കശ്മീരും ലഡാക്കും ഇന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളാണ്.