അലിഗഡ്:അലിഗഡില്‍ ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ബുധനാഴ്ച രാത്രിവരെ തുടരും. പൗരത്വ ഭേദഗതി നിയമ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷം ഉണ്ടായതോടെയാണ് ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ വിലക്കിയത്. ബുധനാഴ്ച അര്‍ധരാത്രിവരെയാണ് വിലക്ക്. ഫെബുവരി 26 വരെ അലിഗഡില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചതായി ജില്ലാ ഭരണാധികാരി മനോജ് രജ്‌പുത് ചൊവ്വാഴ്ച്ച പറഞ്ഞിരുന്നു.
അലിഗഡിലെ ഇന്‍റര്‍നെറ്റ് വിലക്ക് ബുധനാഴ്ച രാത്രിവരെ തുടരും - സി.എ.എ
ബുധനാഴ്ച അര്‍ധരാത്രിവരെയാണ് വിലക്ക്. ഫെബുവരി 26 വരെ അലിഗഡില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചതായി ജില്ലാ ഭരണാധികാരി മനോജ് രജ്‌പുത് ചൊവ്വാഴ്ച്ച പറഞ്ഞിരുന്നു.
അലിഗഡിലെ ഇന്‍റര്‍നെറ്റ് വിലക്ക് ബുധനാഴ്ച രാത്രിവരെ തുടരും
കലാപകാരികള്‍ സേനക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെയാണ് കണ്ണീര്‍ വതകം പ്രയോഗിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രഭൂഷണ്‍ സിംഗ് പറഞ്ഞു. പൊലീസ് വാഹനങ്ങള്‍ അടക്കം പ്രതിഷേധക്കാര്‍ ആക്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് പ്രതിഷേധക്കാരെഅറസ്റ്റ് ചെയ്യുന്നു എന്ന വ്യാജ വാര്‍ത്തയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് എ.ഡി.ജി.പി പിവി രാമശാസ്ത്രി പറഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെയാണ് സ്ഥലത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തി വെച്ചത്.