കേരളം

kerala

ETV Bharat / bharat

മീററ്റില്‍ ഇന്‍റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു - അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിട

അലിഗഡ് മുസ്ലീം സര്‍വകലാശാല മൂന്നാഴ്ചത്തേക്ക് അടച്ചിടും. ക്രമസമാധാനത്തിന് പൊലീസ് സഹായം തേടി.

http://10.10.50.85:6060//finalout4/kerala-nle/thumbnail/22-December-2019/5455284_578_5455284_1576990586539.png
മീററ്റില്‍ ഇന്‍റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

By

Published : Dec 22, 2019, 11:14 AM IST

മീററ്റ്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ നാളെ വരെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ജില്ലാ മജിസ്ട്രേറ്റാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

അലിഗഡില്‍ ഇന്ന് രാത്രി പത്ത് മുതല്‍ നാളെ രാത്രി പത്ത് വരെയും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കില്ല. പൗരത്വ ഭേദഗതി നിയമത്തില്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതിനാലാണ് നടപടിയെന്ന് മജിസ്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മാത്രവുമല്ല സോഷ്യല്‍ മീഡിയ വഴി പ്രകോപനപരമായ സന്ദേശങ്ങള്‍ കൈമാറുന്നതിനും പ്രചരിപ്പിക്കുന്നതും അക്രമങ്ങള്‍ക്ക് കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം നിലവിലെ സാഹചര്യത്തില്‍ മൂന്നാഴ്ച സര്‍വകലാശാല അടച്ചിടുമെന്നാണ് എഎംയു രജിസ്ട്രാര്‍ അറിയിച്ചിരിക്കുന്നത്. ജനുവരി അഞ്ചിനാണ് യൂണിവേഴ്സിറ്റി തുറക്കുക. അതിന് ശേഷം പരീക്ഷകള്‍ നടക്കും. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ തങ്ങള്‍ പൊലീസ് സഹായം തേടിയിട്ടുണ്ടെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.

ABOUT THE AUTHOR

...view details