കേരളം

kerala

ETV Bharat / bharat

മീററ്റില്‍ തിങ്കളാഴ്‌ച വരെ ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ വിച്‌ഛേദിച്ചു - citizenship amendment act

ഞായറാഴ്‌ച രാത്രി 10 മണി മുതല്‍ തിങ്കളാഴ്‌ച രാത്രി 10 വരെയാണ്‌ ഇന്‍റര്‍നെറ്റ് വിച്‌ഛേദിച്ചിരിക്കുന്നത്‌

Internet services suspended in Meerut till Monday noon  Internet services suspended in Meerut  protest against CAA  nationwide protest  citizenship amendment act  മീററ്റില്‍ തിങ്കളാഴ്‌ച വരെ ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ വിച്‌ഛേദിച്ചു
മീററ്റില്‍ തിങ്കളാഴ്‌ച വരെ ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ വിച്‌ഛേദിച്ചു

By

Published : Dec 16, 2019, 4:37 AM IST

Updated : Dec 16, 2019, 7:06 AM IST

ലക്‌നൗ : ഉത്തര്‍ പ്രദേശിലെ മീററ്റില്‍ തിങ്കളാഴ്‌ച വരെ ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ വിച്‌ഛേദിച്ചതായി ജില്ല മജിസ്‌ട്രേറ്റ് അനില്‍ ദിന്‍ഗ്ര. പൗരത്വ നിയമത്തിനെതിരായി അലിഗഡ്‌ മുസ്ലിം സര്‍വകലാശാലയില്‍ പ്രതിഷേധം നടക്കുന്നതിനാല്‍ അലിഗഡിലും ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്‌. ഞായറാഴ്‌ച അലിഗഡില്‍ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതെത്തുടർന്നാണ് ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ വിച്‌ഛേദിച്ചത്. ഞായറാഴ്‌ച രാത്രി 10 മണി മുതല്‍ തിങ്കളാഴ്‌ച രാത്രി 10 വരെയാണ്‌ ഇന്‍റര്‍നെറ്റ് വിച്‌ഛേദിച്ചിരിക്കുന്നത്‌. സമൂഹ മാധ്യമങ്ങളിലൂടെ പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള പോസ്‌റ്റുകളും സന്ദേശങ്ങളും പ്രചരിക്കാതിരിക്കാനാണ്‌ ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ വിച്‌ഛേദിച്ചതെന്ന് ജില്ല മജിസ്ട്രേറ്റ് പറഞ്ഞു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വരുന്ന മൂന്നാഴ്‌ച അലിഗഡ്‌ മുസ്ലിം സര്‍വകലാശാല അടച്ചിടുമെന്ന് രജിസ്ട്രാര്‍ അബ്‌ദുൾ ഹമീദ്‌ പറഞ്ഞു.

Last Updated : Dec 16, 2019, 7:06 AM IST

ABOUT THE AUTHOR

...view details