ഗുവാഹത്തി: അസമില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍വീസ് പുനഃസ്ഥാപിക്കുന്നത്. സർവീസ് പുനഃസ്ഥാപിക്കണമെന്ന് ഗുവാഹത്തി ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെയും അക്രമസംഭവങ്ങളെയും തുടർന്ന് ഡിസംബർ 11ന് മൊബൈൽ, ബ്രോഡ്‌ബാൻഡ് ഇന്‍റര്‍നെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
അസമില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു; അവകാശം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി - Internet services restored
സർവീസ് പുനഃസ്ഥാപിക്കണമെന്ന ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി
![അസമില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു; അവകാശം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി അസമില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു Internet services restored in Assam Internet services restored CAA protest in Assam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5433588-663-5433588-1576819818467.jpg)
അസമില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു
അസമിലെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി
അതിനിടെ അസമിലെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാന്‍ ആർക്കും കഴിയില്ലെന്നും ഭാഷയ്‌ക്കോ സ്വത്വത്തിനോ യാതൊരു ഭീഷണിയുമില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നല്‍കുന്നതായും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാള്‍ പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം സർക്കാരുണ്ടെന്നും സമാധാനം നിലനിർത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
Last Updated : Dec 20, 2019, 12:05 PM IST