ജമ്മു കശ്‌മീരിൽ മാർച്ച് 26 വരെ 2ജി ഇന്‍റനെറ്റ് സേവനം തുടരും - Internet access
ഇനിയൊരു വിജ്ഞാപനം ഉണ്ടാകുന്നതു വരെ തൽസ്ഥിതി തുടരുമെന്നും ജമ്മു കശ്‌മീർ ആഭ്യന്തര വകുപ്പ് അറിയിച്ചു.
ജമ്മു കശ്‌മീരിൽ മാർച്ച് 26 വരെ 2ജി ഇന്‍റനെറ്റ് സേവനം തുടരും
ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്‍റർനെറ്റ് സേവനങ്ങൾ 2ജിയിലേക്ക് പരിമതിപ്പെടുത്തി. ഈ മാസം 26 വരെയാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തൽസ്ഥിതി തുടരുമെന്നും ജമ്മു കശ്‌മീർ ആഭ്യന്തര വകുപ്പ് അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് മേഖലയിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 5ന് ജമ്മുവിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചത്.