ബെംഗളൂരു: ലോക്ക് ഡൗൺ കാലം പാഴാക്കാതെ കുടുംബത്തിനായി കിണർ കുഴിച്ച് ഇന്‍റർനാഷണൽ പവർലിഫ്റ്റർ അക്ഷത പൂജാരി. 25 അടി ആഴത്തിലുള്ള കിണറാണ് അക്ഷത പൂജാരിയും സഹോദരങ്ങളും ചേർന്ന് നിർമിച്ചത്.
ലോക്ക് ഡൗണിൽ കിണർ കുഴിച്ച് ഇന്‍റർനാഷണൽ പവർലിഫ്റ്റർ അക്ഷത പൂജാരി - ലോക്ക് ഡൗൺ
25 അടി ആഴത്തിലുള്ള കിണറാണ് അക്ഷത പൂജാരിയും സഹോദരങ്ങളും ചേർന്ന് നിർമിച്ചത്
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സഹോദരപുത്രൻ വീട്ട് മുറ്റത്ത് കിണർ കുഴിക്കാനായി പദ്ധതിയിട്ടതിനെ തുടർന്നാണ് കിണർ നിർമിച്ചത്. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ അക്ഷത നിരവധി സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്. ഏപ്രിൽ 18 ന് ആരംഭിച്ച കിണർ നിർമാണം ഏപ്രിൽ 24 വൈകുന്നേരം കിണറിൽ വെള്ളം കണ്ടതിനെ തുടർന്ന് അവസാനിച്ചു. തന്‍റെ കുടുംബം ഉപയോഗിച്ചിരുന്ന പഴയ കിണർ ഉപയോഗ ശൂന്യമായിരുന്നെന്നും അതിനാൽ സമയം ലഭിച്ചപ്പോൾ കിണർ നിർമിച്ചു എന്നും അക്ഷത പറഞ്ഞു. തങ്ങൾക്ക് തണലായി ഒരു വൃക്ഷം ഉണ്ടായിരുന്നു എന്നും അതുകൊണ്ട് തളർച്ചയില്ലായിരുന്നു എന്നും അക്ഷത കൂട്ടിച്ചേർത്തു.