കേരളം

kerala

ETV Bharat / bharat

കൂല്‍ഭൂഷണ്‍ ജാദവ് കേസ്: അന്താരാഷ്ട്ര കോടതി ഈ മാസം 17ന് വിധി പറയും - കൂല്‍ഭൂഷണ്‍ ജാധവ് കേസ്

കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസില്‍ കോടതി ഫെബ്രുവരിയില്‍ നാല് ദിവസത്തെ വാദം കേട്ടിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും അവരവരുടെ ഭാഗം അവതരിപ്പിച്ചു.

കൂല്‍ഭൂഷണ്‍ ജാദവ് കേസ്

By

Published : Jul 5, 2019, 8:33 AM IST

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഈ മാസം 17ന് വിധി പറയും. നെതര്‍ലാന്‍ഡ്‌സിലെ ഹേഗിലുള്ള കോടതി ആസ്ഥാനത്ത് ഇന്ത്യന്‍ സമയം 6.30 ന് ജസ്റ്റിസ് അബ്ദുള്‍ഖാവി അഹമ്മദ് യൂസഫാണ് വിധി പറയുന്നത്.

കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസില്‍ കോടതി ഫെബ്രുവരിയില്‍ നാല് ദിവസത്തെ വാദം കേട്ടിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും അവരവരുടെ ഭാഗം അവതരിപ്പിച്ചു.

നാവിക സേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാധവ് 2016 മാര്‍ച്ച് മൂന്നിന് ബലൂചിസ്ഥാനില്‍ നിന്നാണ് പാക്കിസ്ഥാന്‍ പട്ടാളത്തിന്‍റെ പിടിയിലാകുന്നത്. ചാരവൃത്തി, തീവ്രവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി പാക്കിസ്ഥാന്‍ കോടതി ഏപ്രില്‍ 2017ന് ജാദവിനെ വധശിക്ഷക്ക് വിധിച്ചു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details