ഭോപ്പാല്‍:മധ്യപ്രദേശില്‍ദേശീയപാതകളില്‍ മോഷണം നടത്തിവന്ന അന്തര്‍ സംസ്ഥാന കൊള്ളസംഘം അറസ്റ്റില്‍. മൂന്നംഗ സംഘത്തെ മധ്യപ്രദേശ് പൊലീസിന്‍റെ പ്രത്യേക സംഘമാണ് പിടികൂടിയത്. ഇവരില്‍ നിന്ന് കോടികള്‍ വിലവരുന്ന ഫോണുകള്‍ പിടിച്ചെടുത്തു. ഇവരില്‍ നിന്നായി 7,663 മൊബൈല്‍ ഫോണുകളാണ് ഇതുവരെ കണ്ടെത്തിയത്. നാല് ട്രക്കുകളും നാല് കാറുകളും ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മഹാരാഷ്ട്ര സ്വദേശി റാം ഗാഡെ, അങ്കിത് ഝാല, രോഹിത് ഝാല എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ഒന്‍പത് പേര്‍ക്കായി അന്വേഷണം ശക്തമാക്കിയെന്ന് എസ്.പി അറിയിച്ചു.
മധ്യപ്രദേശില്‍ അന്തര്‍ സംസ്ഥാന കൊള്ളസംഘം പിടിയില്‍ - Dewas district mp
ഇവരില്‍ നിന്നായി 7,663 മൊബൈല്‍ ഫോണുകളാണ് ഇതുവരെ കണ്ടെത്തിയത്. നാല് ട്രക്കുകളും നാല് കാറുകളും ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് പിടിയിലായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ റാം ഗാഡെയാണ് ഒന്‍പതംഗ കൊള്ളസംഘത്തിലെ മുഖ്യ ആസൂത്രകന്‍.
കഴിഞ്ഞ ജൂലൈയില്‍ ദേവസ് ജില്ലയിലെ ടോങ്ക്-ഖുര്‍ദില്‍ നിന്ന് 41 ലക്ഷത്തിന്‍റെ വസ്തുക്കളാണ് സംഘം മോഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് ആന്ധ്രാ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് മുംബൈ, ഇന്‍ഡോര്‍, പൂനെ, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധനകളും നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇവര്‍ക്കെതിരെ പത്തിലധികം കേസുകള്‍ നിലവിലുണ്ട്. പ്രധാന നഗരങ്ങള്‍ക്കൊപ്പം ഇവര്‍ക്ക് നേപ്പാള്‍, ബംഗ്ലാദേശ് രാജ്യങ്ങളിലും ബന്ധങ്ങളുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.