മാവോയിസ്റ്റ് ഭീഷണി; ഗുജറാത്തി എക്സ്പ്രസിന് സുരക്ഷ ശക്തമാക്കി - മാവോയിസ്റ്റ് ബോംബ് ഭീഷണി
12859/60 ഗുജറാത്തി എക്‌സ്പ്രസ് മാവോയിസ്റ്റകുള്‍ ബോംബ് വെക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊല്‍ക്കത്തയേയും മുബൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിനാണിത്.

റായ്പൂര്‍: മാവോയിസ്റ്റ് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഹൗറ-മുബൈ റെയില്‍വെ റൂട്ടില്‍ സുരക്ഷ ശക്തമാക്കി. 12859/60 ഗുജറാത്തി എക്‌സ്പ്രസിന് മാവോയിസ്റ്റുകള്‍ ബോംബ് വെക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊല്‍ക്കത്തയേയും മുബൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിനാണിത്. റിപ്പേര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്ന് ഡിആര്‍എം തന്മയ് മുഖോപദ്യായ ഇടിവി ഭാരതിനോട് പറഞ്ഞു. ചാക്ര്‍താദാര് മേഖലയിലാണ് കൂടുതല്‍ ശ്രദ്ധകൊടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവകാലമായതിനാല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പേരെ പ്ലാറ്റ്ഫോമിലും മറ്റുമായി വിന്യസിച്ചിട്ടുണ്ട്. സിവില്‍ ഡ്രസിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.