ഉത്തർപ്രദേശ്: ലഖ്‌നൗവിലെ തുണ്ടെ കബാബി, സഖാവത്ത്, റഹിം തുടങ്ങി മുപ്പതോളം അവാധി ഭക്ഷണശാലകൾ പ്രതിസന്ധിയിലാണ്. ഈ ഭക്ഷണശാലകളിലെ പാചകക്കാരെയും വെയ്റ്റിങ്- മെയിന്‍റനൻസ് സ്റ്റാഫുകളെയും പെട്ടെന്നൊരു ദിവസം കാണാതാകുന്നു. വർഷങ്ങളായി ഇവിടെ ജോലിചെയ്തിരുന്ന ഇവരെല്ലാം ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിങ്ങളാണ്. ഡിസംബർ 19 മുതൽ 20 വരെ സംസ്ഥാന തലസ്ഥാനത്ത് നടന്ന ആൾക്കൂട്ട അക്രമത്തിൽ 40 പേരെയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യാന്വേഷണ പരാജയത്തെ ന്യായീകരിക്കാൻ കഴിയാതെ യുപിയിൽ സാമുദായിക അശാന്തി സൃഷ്ടിക്കുന്നതിനുള്ള സംഘടിത ഗൂഡാലോചനയാണിതെന്ന് അടിവരയിട്ടു. പലയിടത്തും മുഖംമൂടി ധാരികളായ ഇവർ സംഘമായെത്തി പ്രതിഷേധങ്ങൾക്കിടയിൽ നിന്ന് ജനങ്ങളെ കല്ലെറിയുകയും പൊതുസ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തുവെന്നുള്ള റിപ്പോർട്ടുകൾ പൊലീസിന്‍റെ നിഗമനത്തെ കൂടുതൽ ഊട്ടിയുറപ്പിച്ചു. ഡൽഹിയിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ആണ് അക്രമത്തിന്‍റെ സൂത്രധാരൻ എന്ന് യുപി ഡയറക്ടർ ജനറൽ ഒപി സിംഗ് ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ രേഖപ്പെടുത്തി. പ്രസിഡന്‍റ് വസീം അഹമ്മദ് ഉൾപ്പെടെ 23 പിഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി പിഎഫ്ഐ രംഗത്തെത്തി.
ഉത്തർപ്രദേശിലെ കലാപം പൊലീസ് നിരുത്തരവാദത്തിന്‍റെ ഫലമോ? - ഉത്തർപ്രദേശിലെ കലാപം പൊലീസ് നിരുത്തരവാദിത്തിന്‍റെ ഫലമോ?
രഹസ്യാന്വേഷണ പരാജയത്തെ ന്യായീകരിക്കാൻ കഴിയില്ലെങ്കിലും യുപിയിൽ സാമുദായിക അശാന്തി സൃഷ്ടിക്കുന്നതിനുള്ള സംഘടിത ഗൂഡാലോചനയാണിതെന്ന് അടിവരയിട്ടു
മൂന്ന് വർഷത്തിലേറെയായി യുപിയിൽ പിഎഫ്ഐ സജീവമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കൂട്ടുപിടിച്ച് രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് പിഎഫ്ഐ ചെയ്യുന്നതെന്നും ആരോപണങ്ങൾ ഉണ്ടായി. സംഘർഷങ്ങൾ സൃഷ്ടിക്കാൻ പിഎഫ്‌ഐ ബംഗ്ലാദേശിലെ യുവാക്കളെ തിരഞ്ഞെടുത്ത് ലഖ്‌നൗ, കാൺപൂർ, വാരണാസി, ബിജ്‌നോർ, മീററ്റ്, അലിഗഡ്, റാംപൂർ, മുസാഫർനഗർ തുടങ്ങിയ പട്ടണങ്ങളിൽ എത്തിക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നു. സിസിടിവിസിയും വാർത്താ ചാനലുകളും ചിത്രീകരിച്ച നിരവധി വീഡിയോകളിൽ കാണുന്നതുപോലെ എന്തുകൊണ്ടാണ് അക്രമികൾ മുഖം മറച്ചത് എന്ന വസ്തുതയിൽ നിന്നാണ് പൊലീസിന്‍റെ നിഗമനം ഉടലെടുക്കുന്നത്. മുസ്‌ലിം പ്രക്ഷോഭകരിൽ ഭൂരിഭാഗവും മുഖം മറച്ചിരുന്നില്ല. അറസ്റ്റിലായ ബംഗ്ലാദേശികളെ രാജ്യദ്രോഹം, കൊലപാതകശ്രമം, പൊതു സ്വത്ത് നശിപ്പിക്കൽ തുടങ്ങി പതിന്നാലോളം ഐപിസി വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കാരണമായത് ഇതായിരിക്കാം. എന്നാൽ തീവ്രവാദപരമായ ഉദ്ദേശങ്ങളുള്ള ഒരു വ്യക്തി സ്വയം ഒരു വെയിറ്റിംഗ് സ്റ്റാഫ് ആയി ജോലിചെയ്യുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. പൊലീസിന്‍റെ നിരുത്തരവാദിത്തം മറക്കാനുള്ള ശ്രമങ്ങൾ പിന്നാമ്പുറത്ത് നടക്കുന്നതായി ആക്ഷേപങ്ങൾ ഉയരുമ്പോൾ പിടിയിലായവർ രാജ്യദ്രോഹികളാണോ അതോ നിരപരാധികളാണോ എന്ന ചോദ്യം ബാക്കിയാകുകയാണ്.