കേരളം

kerala

ETV Bharat / bharat

അയോധ്യയില്‍ ഭീകരാക്രമണത്തിന് സാധ്യത; അതീവ സുരക്ഷ - അയോധ്യയില്‍ ഭീകരാക്രമണത്തിന് സാധ്യത

പാകിസ്ഥാൻ ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടുന്നെന്ന ഇന്‍റലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്

Ayodhya  Terror Threat  Jaish E Mohammed  Masood Azhar  അയോധ്യ വാർത്ത  അയോധ്യയില്‍ ഭീകരാക്രമണത്തിന് സാധ്യത  ജെയ്ഷെ മുഹമ്മദ്
അയോധ്യയില്‍ ഭീകരാക്രമണത്തിന് സാധ്യത; അതീവ സുരക്ഷ

By

Published : Dec 25, 2019, 5:29 PM IST

ന്യൂഡല്‍ഹി:അയോധ്യയില്‍ ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ഉത്തർപ്രദേശ് പൊലീസ് സുരക്ഷ ശക്തമാക്കി. ജെയ്ഷെ മുഹമ്മദിന്‍റെ ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്‍റലിജൻസ് ഏജൻസിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് നടപടി.
പാകിസ്ഥാൻ തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറാണ് അയോധ്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുന്നത്. അയോധ്യയില്‍ നാല് മാസത്തിനുള്ളില്‍ രാമ ക്ഷേത്രം ഉയരുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുന്നറിയിപ്പ് ഉണ്ടായത്. ടെലിഗ്രാമിലൂടെ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ മണ്ണില്‍ ഭീകരാക്രമണം നടത്തണമെന്ന് അസർ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത് വന്നത്.
കഴിഞ്ഞ മാസം ഇന്ത്യ- നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാനില്‍ നിന്നുള്ള ഏഴ് തീവ്രവാദികളെ ഇതുവരെ കണ്ടെത്താനാകാത്തും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കാൻ കാരണമാണ്. ഉത്തർപ്രദേശിലെ ഗോരാഖ്പൂർ, അയോധ്യ പ്രദേശങ്ങളില്‍ ഇവർ ഒളിച്ചിരിക്കുന്നുണ്ടെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇന്‍റലിജൻസ് വകുപ്പ് പറയുന്നു.
നവംബർ 9നുണ്ടായ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയ്ക്ക് പിന്നാലെയായിരുന്നു 100 വർഷമായുള്ള ഹിന്ദുക്കളുടെ ആവശ്യം പൂർത്തികരിക്കുമെന്ന് അമിത് ഷാ പറഞ്ഞത്.
1992ല്‍ പൊളിക്കുന്നതിന് മുൻപ് ബാബറി മസ്ജിദ് നിലനിന്നിരുന്ന തർക്ക ഭൂമിയാണ് ഇപ്പോൾ സുപ്രീംകോടതി ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയാൻ നല്‍കിയകത്. ഈ ഭൂമി ശ്രീരാമന്‍റെ ജന്മ സ്ഥലമെന്നാണ് ഹിന്ദുക്കളുടെ അവകാശവാദം.
ഏഴ് തീവ്രവാദികൾക്കായി ഇന്‍റലിജൻസ് സുരക്ഷ ഏജൻസികൾ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ റഡാർ മേഖലയില്‍ നിന്ന് പുറത്ത് കടന്ന ഇവർ ബുധനാഴ്ച സുരക്ഷ ഭീഷണി ഉയർത്തിയിരുന്നു. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാർ അഹ്മദ്, മുഹമ്മദ് കൗമി ചൗധരി എന്നിവരാണ് ഏഴ് പേരിൽ അഞ്ച് തീവ്രവാദികളെന്ന് സുരക്ഷ സേന തിരിച്ചറിഞ്ഞിരുന്നു. പാകിസ്ഥാൻ നേപ്പാൾ അതിർത്തിയിലൂടെ തീവ്രവാദികളെ നിരന്തരം ഇന്ത്യയിലേക്ക് കടത്തി വിടുന്നത് കൊണ്ട് നിയന്ത്രണ പരിധിയിലുടനീളം സുരക്ഷ സേനയെ വിന്യസിക്കുന്നത് അസാധ്യമാണ്. ഈ തീവ്രവാദികൾക്ക് പ്രാദേശിക സഹായം ലഭിക്കുന്നതായും സൂചനയുണ്ട്. ഇവരുടെ കൈവശം ആയുധങ്ങൾ ഉണ്ടെന്നും ഉന്നത വൃത്തങ്ങൾ പറയുന്നു.

ABOUT THE AUTHOR

...view details