ന്യൂഡൽഹി:സോമാലിയന്‍ തീരത്തിന് സമീപം 13 ഇന്ത്യക്കാരുമായി അകപ്പെട്ട പരമ്പരാഗത മത്സ്യയാനത്തെ ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തി. ഒമാന്‍റേതെന്ന് സംശയിക്കുന്ന അല്‍ -ഹമീദ് എന്ന യാനത്തെ ഐഎന്‍എസ് സുമേധയാണ് രക്ഷപ്പെടുത്തിയത്. ഗള്‍ഫ് ഓഫ് ഏദനില്‍ പട്രോള്‍ നടത്തുകയായിരുന്നു ഐഎൻഎസ് സുമേധ.
യന്ത്രത്തകരാറിലായ പരമ്പരാഗത മത്സ്യയാനത്തെ രക്ഷിച്ച് ഐഎൻഎസ് സുമേധ - പരമ്പരാഗത തടി കപ്പലായ 'ധോ'
ഓമാന്‍റേതെന്ന് സംശയിക്കുന്ന അല്‍- ഹമീദ് എന്ന പരമ്പരാഗത മത്സ്യയാനത്തില്‍ 13 ഇന്ത്യക്കാരുണ്ടായിരുന്നു
സുമേധയുടെ മേൽ തട്ടിൽ നിന്നും (ഡെക്ക്) പറന്നുയർന്ന ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്ററാണ് അൽ-ഹമീദിനെ കണ്ടെത്തിയത്. ധോ എന്ന് വിളിക്കുന്ന അൽ-ഹമീദ് യാനത്തിന്‍റെ എഞ്ചിൻ തകരാറിലാകുകയും അറ്റകുറ്റപണികൾ കടലിൽ തുടർന്നുകൊണ്ട് നടത്താൻ സാധിക്കില്ലെന്ന് സാങ്കേതിക സംഘങ്ങൾ വ്യക്തമാക്കുകയും ചെയ്‌തു. തുടർന്നാണ് സൊമാലിയൻ തീരത്തേക്ക് കപ്പൽ അടുപ്പിച്ചത്.
അതേസമയം, തകരാറുകൾ പരിഹരിക്കുന്നതിനും അറ്റകുറ്റപണികൾ നടത്തുന്നതിനുമായി അൽ-ഹമീദിന്‍റെ ഉടമസ്ഥർ മറ്റൊരു കപ്പൽ അയച്ചിട്ടുണ്ട്. ശുദ്ധജലം, മെഡിക്കൽ സംവിധാനങ്ങൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ധോയിലെ ജീവനക്കാർക്ക് ഐഎൻഎസ് സുമേധ സജ്ജീകരിച്ചതായി അധികൃതർ അറിയിച്ചു.