ഗാന്ധിനഗര്‍: ഇറാനില്‍ കുടുങ്ങിയ 233 ഇന്ത്യക്കാരുമായി ഐഎന്‍എസ് ശര്‍ദുള്‍ ഗുജറാത്തിലെത്തി. ഇറാനിലെ ബന്തര്‍ അബാസില്‍ നിന്നാണ് ഐഎന്‍എസ് ശര്‍ദുള്‍ യാത്ര തിരിച്ചത്. വന്ദേ ഭാരത് മിഷന്‍ പ്രകാരം ഓപ്പറേഷന്‍ സമുദ്രസേതുവിന്‍റെ ഭാഗമായാണ് ഇറാനില്‍ കുടുങ്ങിയ ആളുകളുമായി നേവിയുടെ കപ്പല്‍ പോര്‍ബന്തറിലെത്തിയത്. യാത്രക്കാരുടെ ക്വാറന്‍റൈയിന്‍ അടക്കമുള്ള തുടര്‍ന്നുള്ള കാര്യങ്ങളുടെ ചുമതല സംസ്ഥാന സര്‍ക്കാറിനായിരിക്കും. സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു യാത്രയെന്ന് നേവി അധികൃതര്‍ വ്യക്തമാക്കി. മാസ്‌കുകളും ,മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നെന്നും കൂടാതെ ഡോക്‌ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ഉറപ്പാക്കിയിരുന്നുവെന്നും നേവി അറിയിച്ചു.
ഇറാനില്‍ കുടുങ്ങിയ 233 ഇന്ത്യക്കാരുമായി ഐഎന്‍എസ് ശര്‍ദുള്‍ ഗുജറാത്തിലെത്തി - ഗുജറാത്ത്
ഐഎന്‍എസ് ജലശ്വ,മഗര്‍ എന്നീ കപ്പലുകള്‍ ഇതുവരെ 2874 പേരെയാണ് മാല്‍ഡിവിസ്,ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലും തൂത്തുക്കുടിയിലുമെത്തിച്ചത്.
ഇറാനില്‍ കുടുങ്ങിയ 233 ഇന്ത്യക്കാരുമായി ഐഎന്‍എസ് ശര്‍ദുള്‍ ഗുജറാത്തിലെത്തി
അടിയന്തര ഘട്ടങ്ങളില്‍ കൊവിഡ് പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ഉപകരണങ്ങളും കപ്പലില്‍ സജ്ജമാക്കിയിരുന്നു. മെയ് 8 നാണ് ഓപ്പറേഷന്‍ സമുദ്ര സേതു പ്രകാരം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യന്‍ നേവി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. ഐഎന്‍എസ് ജലശ്വ,മഗര്‍ എന്നീ കപ്പലുകള്‍ ഇതുവരെ 2874 പേരെയാണ് മാല്‍ഡിവിസ്,ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലും തൂത്തുക്കുടിയിലുമെത്തിച്ചത്.