കേരളം

kerala

ETV Bharat / bharat

മിഷന്‍ സാഗര്‍; ഐഎന്‍എസ്‌ കേസരി സീഷെല്‍സ് തീരത്തെത്തി - ഐഎന്‍എസ്‌ കേസരി

കൊവിഡ്‌ മുന്‍കരുതലുകളുടെ ഭാഗമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൈമാറിയതെന്ന് നാവിക സേന വ്യക്തമാക്കി.

INS Kesari  Seychelles  Indian Navy  coronavirus pandemic  Mission Sagar  മിഷന്‍ സാഗര്‍  ഐഎന്‍എസ്‌ കേസരി സീഷെസ് തീരത്തെത്തി  ഐഎന്‍എസ്‌ കേസരി  സീഷെസ്
മിഷന്‍ സാഗര്‍; ഐഎന്‍എസ്‌ കേസരി സീഷെസ് തീരത്തെത്തി

By

Published : Jun 7, 2020, 10:43 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മിഷന്‍ സാഗറിന്‍റെ ഭാഗമായി ഇന്ത്യന്‍ നാവിക സേനയുടെ ചരക്ക് കപ്പലായ കേസരി വൈദ്യസഹായം എത്തിക്കുന്നതിന് സീഷെല്‍സ്‌ തീരത്തെത്തി.

കാന്‍സര്‍, കൊളസ്‌ട്രോള്‍, ഹൃദയസംബന്ധ അസുഖങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യ സീഷെല്‍സ്‌ സംഭാവന ചെയ്‌തു. കൊവിഡ്‌ മുന്‍കരുതലുകളുടെ ഭാഗമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൈമാറിയതെന്ന് നാവിക സേന വ്യക്തമാക്കി. കൊവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ ദുരിതം അനുഭവിക്കുന്ന സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ദൗത്യമാണ് മിഷന്‍ സാഗര്‍. രാജ്യത്ത് 2.6 ലക്ഷം പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. 6,900 കൊവിഡ്‌ മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details