ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിക്കിടന്ന 698 ഇന്ത്യൻ പൗരന്മാരുമായി ഐഎൻഎസ് ജലാശ്വ കൊച്ചിയിലേക്ക് തിരിച്ചു. 595 പുരുഷന്മാരും 103 സ്ത്രീകളുമാണ് ജലാശ്വയിലുള്ളത്. ഇതിൽ 19 സ്ത്രീകൾ ഗർഭിണികളാണ്.
698 ഇന്ത്യൻ പൗരന്മാരുമായി ഐഎൻഎസ് ജലാശ്വ കൊച്ചിയിലേക്ക് തിരിച്ചു - ലോക്ക് ഡൗൺ
595 പുരുഷന്മാരും 103 സ്ത്രീകളുമാണ് ഐഎൻഎസ് ജലാശ്വയിൽ ഉള്ളത്.
698 ഇന്ത്യൻ പൗരന്മാരുമായി ഐഎൻഎസ് ജലാശ്വ കൊച്ചിയിലേക്ക് തിരിച്ചു
മാലിദ്വീപിന്‍റെ തലസ്ഥാനമായ മാലിയിൽ നിന്നാണ് കപ്പൽ തിരിച്ചതെന്നും മെഡിക്കൽ സ്ക്രീനിങ്, ബാഗേജ് അണുവിമുക്തമാക്കൽ, സാമൂഹ്യ അകലം പാലിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ഡെസ്‌ക്കുകൾ പ്രവർത്തിച്ചെന്നും അധികൃതർ വ്യക്തമാക്കി. ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ 13 വിദേശ രാജ്യങ്ങളിൽ നിന്നായി കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്‍റെ ഭാഗമായിരുന്നു പ്രവർത്തനം.