ചണ്ഡിഗഡ്: പ്രസവത്തിനെത്തിയ യുവതിക്ക് തെറ്റായ ഇന്‍ജക്ഷൻ നൽകിതിനെ തുടർന്ന് യുവതിയുടെ കൈ മുറിച്ച് മാറ്റി. ഹരിയാനയിലെ ഫത്തേഹാബാദ് സിവിൽ ആശുപത്രിയിലാണ് സംഭവം. മെയ് ഒന്നിനാണ് പ്രസവ വേദനയെ തുടർന്ന് സുദേഷ് കുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോക്ടർ സച്ചിനാണ് യുവതിയെ പരിശോധിച്ചത്. പ്രസവത്തിന് മുമ്പായി ഇയാൾ ഇന്‍ജക്ഷന്‍ നല്‍കി. തുടർന്ന് കൈയിൽ കഠിനമായ വേദന അനുഭവപ്പെടുന്നതായി യുവതി പരാതിപ്പെട്ടു. പ്രസവശേഷം യുവതിക്ക് ബോധം തെളിഞ്ഞില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ ചണ്ഡിഗഡിലെ പിജിഐ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജീവൻ രക്ഷിക്കാനായി യുവതിയുടെ കൈ മുറിച്ചുമാറ്റി.
ഡോക്ടറുടെ അനാസ്ഥ; ഹരിയാനയിൽ യുവതിയുടെ കൈ മുറിച്ചുമാറ്റി
പ്രസവത്തിനെത്തിയ യുവതിക്ക് തെറ്റായ ഇന്‍ജക്ഷന്‍ നല്‍കുകയായിരുന്നു
ഡോക്ടറുടെ അനാസ്ഥ; ഹരിയാനയിൽ യുവതിയുടെ കൈ മുറിച്ചുമാറ്റി
ഡോക്ടർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ സഹോദരൻ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. എന്നാൽ ഡോക്ടർ സച്ചിൽ ആരോപണം നിഷേധിച്ചു. നഴ്സാണ് കുത്തിവെപ്പ് നടത്തിയതെന്നും സാധാരണ പ്രവസമായിരുന്നെന്നും ഡോക്ടർ പറഞ്ഞു. പ്രസവശേഷമാണ് യുവതിക്ക് കൈയിൽ വേദന അനുഭവപ്പെട്ടതെന്നും ഡോക്ടർ പറഞ്ഞു.