ജയ്‌പൂര്‍: പുതുവര്‍ഷത്തിന്‍റെ മൂന്നാം ദിവസം രാജസ്ഥാനിലെ കോട്ടയിലെ കെ ലോണ്‍ ആശുപത്രിയില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 106 ആയി. 2019 ഡിസംബറില്‍ സര്‍ക്കാര്‍ ആശുപത്രിയായ ജെ കെ ലോണ്‍ ആശുപത്രിയില്‍ നൂറോളം കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 6,646 കുട്ടികളാണ് മരിച്ചത്.
കോട്ട ആശുപത്രിയില്‍ ശിശുമരണ സംഖ്യ 106 ആയി - Kota hospital news
2019 ഡിസംബറില്‍ സര്‍ക്കാര്‍ ആശുപത്രിയായ ജെ കെ ലോണ്‍ ആശുപത്രിയില്‍ നൂറോളം കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 6,646 കുട്ടികളാണ് ജെ കെ ലോണ്‍ ആശുപത്രിയില്‍ മരിച്ചത്.
![കോട്ട ആശുപത്രിയില്‍ ശിശുമരണ സംഖ്യ 106 ആയി JK Lon hospital Death toll rises in Kota hospital Kota hospital news കോട്ട ആശുപത്രിയില്‍ ശിശുമരണ സംഖ്യ 106 ആയി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5585074-250-5585074-1578070070683.jpg)
കോട്ട ആശുപത്രിയില്‍ ശിശുമരണ സംഖ്യ 106 ആയി
മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജി വയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണങ്ങളുടെ എണ്ണം കുറഞ്ഞുവെന്നും പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
Last Updated : Jan 4, 2020, 7:19 AM IST