ഇൻഡോറിൽ കൊവിഡ് കേസുകൾ 3400 കടന്നു - കൊവിഡ് ഇന്ത്യ
ഇതുവരെ സംസ്ഥാനത്ത് ആകെ 7,891 പോസിറ്റീവ് കേസുകളും 343 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ തലസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,486 ആയി. കൂടാതെ 65കാരിയുടേത് ഉൾപ്പെടെ മൂന്ന് കൊവിഡ് മരണങ്ങളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് മൂലം ഇൻഡോറിൽ 132 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കണക്കുകൾ പ്രകാരം മധ്യപ്രദേശിൽ കൊവിഡ് രോഗം ഏറ്റവും ബാധിച്ചത് സംസ്ഥാനത്തെ തലസ്ഥാന നഗരിയായ ഇൻഡോറിനെയാണ്. അതേസമയം 1,951 പേർ രോഗമുക്തരായി. ശനിയാഴ്ച രാത്രി വരെയുള്ള റിപ്പോർട്ടുകൾ അനുസരിച്ച് സംസ്ഥാനത്ത് ആകെ 7,891 പോസിറ്റീവ് കേസുകളും 343 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.