ഇൻഡോറിൽ 35 പേർക്ക് കൂടി കൊവിഡ് 19 - Indore
പുതിയ രോഗികൾ ഉണ്ടാകുന്നുണ്ടെങ്കിലും ജില്ലയിൽ രോഗ മുക്തി നിരക്കിൽ വർധനവ് സംഭവിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
![ഇൻഡോറിൽ 35 പേർക്ക് കൂടി കൊവിഡ് 19 ഇൻഡോർ മധ്യപ്രദേശ് ഇൻഡോറിൽ 35 പേർക്ക് കൂടി കൊവിഡ് 19 Indore Indore's COVID-19 tally rises to 3,722](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7503590-478-7503590-1591441863170.jpg)
ഇൻഡോറിൽ 35 പേർക്ക് കൂടി കൊവിഡ് 19
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 3722 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇൻഡോറിൽ മാത്രം 153 കൊവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം 2324 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. മധ്യപ്രദേശിൽ ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇൻഡോറിലാണ്.