സൗജന്യ റേഷൻ വിതരണം നിർത്താൻ തീരുമാനിച്ച് ഇൻഡോർ മുന്‍സിപ്പല്‍ കോർപ്പറേഷൻ - Indore Municipal Corporation
ഇപ്പോൾ വ്യാവസായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനാല്‍ സൗജന്യ റേഷൻ വിതരണം ആവശ്യമില്ലെന്ന് മുനിസിപ്പൽ കമ്മീഷണർ പ്രതിഭ പാൽ പറഞ്ഞു.
![സൗജന്യ റേഷൻ വിതരണം നിർത്താൻ തീരുമാനിച്ച് ഇൻഡോർ മുന്‍സിപ്പല്‍ കോർപ്പറേഷൻ 21-22 ലക്ഷം പാക്കറ്റുകൾ വ്യാവസായിക Indore Municipal Corporation stop free ration Mapping*](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12:03-ezdu3r5u4ae6clx-nasdr15-0206newsroom-1591079434-758.jpg)
ഇൻഡോർ: നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതോടെ സൗജന്യ റേഷൻ വിതരണം നിർത്താൻ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചു. 21-22 ലക്ഷം പാക്കറ്റുകൾ വിതരണം ചെയ്തുകഴിഞ്ഞു. വ്യാവസായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനാൽ സൗജന്യ റേഷൻ വിതരണം ആവശ്യമില്ലെന്നും മുനിസിപ്പൽ കമ്മീഷണർ പ്രതിഭ പാൽ പറഞ്ഞു.
മാർച്ച് മുതൽ മുനിസിപ്പൽ കോർപ്പറേഷൻ ആയിരക്കണക്കിന് ദരിദ്രർക്ക് റേഷൻ വിതരണം ചെയ്തു. മെയ് അവസാനത്തോടെ 21 ലക്ഷത്തിലധികം റേഷൻ കിറ്റുകൾ വിതരണം ചെയ്തു. ശേഷിക്കുന്ന റേഷൻ സ്റ്റോക്കും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പൂർണ്ണമായും വിതരണം ചെയ്യുമെന്നും പ്രതിഭ പാൽ പറഞ്ഞു. അതേസമയം നഗരം പൂർണ്ണമായും തുറക്കാൻ രണ്ട് മാസം വരെ എടുത്തേക്കാമെന്നും മുനിസിപ്പൽ കമ്മീഷണർ പ്രതിഭ പാൽ പറഞ്ഞു